
മുംബൈ: എംആര്‍എഫിന്റെ ഓഹരികള്‍ ചൊവ്വാഴ്ച ചരിത്രം സൃഷ്ടിച്ചു. സ്റ്റോക്ക് 1,00,000 രൂപ (ഏകദേശം 1,214 ഡോളര്‍) എന്ന ആറ് അക്ക മാര്‍ക്കിലെത്തുകയായിരുന്നു. ഇന്ത്യന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ആദ്യമായാണ് ഒരു ഓഹരി ആറക്കം കടക്കുന്നത്.
അടിസ്ഥാനപരമായി, ഓഹരിയുടെ ശരാശരി ടാര്‍ഗെറ്റ് വില 82,274 രൂപയാണ്. ഇത് 18 ശതമാനം ഇടിവിനെ സൂചിപ്പിക്കുന്നു. പക്ഷേ ചാര്‍ട്ട് പാറ്റേണുകള്‍ അനുസരിച്ച്,1.02 ലക്ഷം രൂപ ഭേദിക്കുന്ന പക്ഷം ടയര്‍ സ്റ്റോക്ക് കൂടുതല്‍ ഉയരങ്ങള്‍ തേടിയേക്കാം.
ചില സാങ്കേതിക വിശകലന വിദഗ്ധര്‍ 1.47 ലക്ഷം രൂപ വരെ ലക്ഷ്യവില നിശ്ചയിക്കുന്നു. അതേസമയം സമീപകാല ടാര്‍ഗറ്റ് പരിധി 1.10-1.15 ലക്ഷം രൂപ. പിന്തുണ 95,000-96,000 രൂപയില്‍.
കഴിഞ്ഞ 10 വര്‍ഷത്തില്‍ 600 ശതമാനം ഉയര്‍ന്ന സ്റ്റോക്കാണിത്. എന്നാല്‍ കമ്പനി ഓഹരി വിഭജനത്തിന് തയ്യാറായില്ല. വില അതിരുകടന്നതോടെ ചില്ലറ നിക്ഷേപകര്‍ ഓഹരിയെ കൈവിടുകയും ചെയ്തു.
ഓഹരി വിലയുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍, എംആര്‍എഫ് തന്നെയാണ് വിപണി നേതാവ്. രണ്ടാമതുള്ള ഹണിവെല്‍ ഓട്ടോമേഷന്റെ വില എംആര്‍എഫിന്റെ പകുതിയില്‍ താഴെയാണ്. 41,000 രൂപ.
പേജ് ഇന്‍ഡസ്ട്രീസ്, 3 എം ഇന്ത്യ, ശ്രീ സിമന്റ്, നെസ്ലെ എന്നിവയാണ് വിലകൂടിയ ഓഹരികളുള്ള മറ്റ് കമ്പനികള്‍.