ന്യൂഡല്‍ഹി: അറ്റാദായത്തില്‍ 376 ശതമാനം വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എംആര്‍എഫ് (മഡ്രാസ് റബര്‍ ഫാക്ടറി) ഓഹരി 52 ആഴ്ച ഉയരം കുറിച്ചു. 4.88 ശതമാനം ഉയര്‍ന്ന് 1,07.600 രൂപയിലാണ് ഓഹരി ട്രേഡ് ചെയ്തിരുന്നത്. പിന്നീട് 106973.35 രൂപയില്‍ ക്ലോസ് ചെയ്തു.
588.75 കോടി രൂപയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്ത ജൂണ്‍ പാദ അറ്റാദായം. ഓപ്പറേറ്റിംഗ് മാര്‍ജിനുകളിലെ ശക്തമായ പുരോഗതിയാണ് പ്രകടനത്തെ നയിച്ചത്. വരുമാനം 13.06 ശതമാനം ഉയര്‍ത്തി 6440.29 കോടി രൂപയാക്കാനായി.
ഇബിറ്റ 128.99 ശതമാനമുയര്‍ന്ന് 1129.85 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 888 ബേസിസ് പോയിന്റുയര്‍ന്ന് 17.54 ശതമാനം.മദ്രാസ് റബ്ബര്‍ ഫാക്ടറി (എംആര്‍എഫ്) ടയര്‍ നിര്‍മ്മാണ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
കമ്പനി മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ അനുസരിച്ച് രണ്ടാമത്തെ വലിയ കമ്പനിയാണ് .സ്‌പോര്‍ട്‌സ് സാധനങ്ങള്‍, പെയിന്റുകള്‍, റീട്രെഡുകള്‍ എന്നിവയും നിര്‍മ്മിക്കുന്നു.
ഏകദേശം മൂന്ന് മാസത്തെ ഏകീകരണത്തിന് ശേഷമാണ് ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഓഹരി വ്യാഴാഴ്ച ഉയര്‍ന്നത്. 36.27 മടങ്ങ് പി / ഇ എന്ന രണ്ടാമത്തെ ഉയര്‍ന്ന പി / ഇ ഓഹരിയ്ക്കുണ്ട്.