രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

അദാനി ഗ്രൂപ്പ് സെക്യൂരിറ്റികളെ നിരീക്ഷിക്കുകയാണെന്ന് എംഎസ്സിഐ

ന്യൂഡല്‍ഹി: ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ അദാനി ഗ്രൂപ്പ്് സെക്യൂരിറ്റികളെക്കുറിച്ച് പ്രതികരണം തേടുകയാണെന്ന് ആഗോള സൂചിക ദാതാവായ എംഎസ്സിഐ (മോര്‍ഗന്‍ സ്റ്റാന്‍ലി ക്യാപിറ്റല്‍ ഇന്റര്‍നാഷണല്‍).റിപ്പോര്‍ട്ടിനെക്കുറിച്ച് തങ്ങള്‍ക്ക് ധാരണയുണ്ടെന്നും അവര്‍ റോയിട്ടേഴ്സിനേട് പറഞ്ഞു. ”എംഎസ്സിഐ ഗ്ലോബല്‍ ഇന്‍വെസ്റ്റബിള്‍ മാര്‍ക്കറ്റ് ഇന്‍ഡക്സുകളില്‍ ഉള്‍പ്പെടുന്നതിന് സെക്യൂരിറ്റികള്‍ക്ക് യോഗ്യത നിശ്ചയിച്ചിട്ടുണ്ട്. ആ യോഗ്യതയെ ബാധിച്ചേക്കാവുന്ന സാഹചര്യത്തെയും ഘടകങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നു,” എംഎസ് സിഐ പ്രസ്താവനയില്‍ പറയുന്നു.

അദാനി വില്‍മര്‍ ഒഴികെയുള്ള എല്ലാ അദാനി ഗ്രൂപ്പ് സ്റ്റോക്കുകളും എംഎസ് സിഐഗ്ലോബല്‍ സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്‌സിലും എഫ്ടിഎസ്ഇ സൂചികകളിലും ഉണ്ട്. അദാനി എന്റര്‍പ്രൈസസ് അദാനി പോര്‍ട്ട്‌സ്, അദാനി ട്രാന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി പവര്‍, എസിസി, അംബുജ & അദാനി ഗ്രീന്‍ എന്നിവ എംഎസ് സിഐയിലും സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഡക്‌സിലും എഫ്ടിഎസ് ഇ ലോക സൂചികകളിലും ഇടം പിടിച്ചിരിക്കുന്നു.

ബുധനാഴ്ചയാണ് യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അദാനി ഗ്രൂപ്പിനെ പ്രതിക്കൂട്ടിലാക്കി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മാര്‍ക്കറ്റ് കൃത്രിമത്വവും അക്കൗണ്ടിംഗ് വഞ്ചനയുമാണ് റിപ്പോര്‍ട്ടിലെ പ്രധാന ആരോപണങ്ങള്‍. ഇതോടെ ഏഴ് അദാനി ഗ്രൂപ്പ് കമ്പനികളുടെ ക്യുമുലേറ്റീവ് മാര്‍ക്കറ്റ് ക്യാപിറ്റലൈസേഷന്‍ ഏകദേശം 1 ലക്ഷം കോടി രൂപയോളം ഇടിവ് നേരിട്ടു.

X
Top