മുംബൈ: ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് സൂചികയിലെ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വെയിറ്റേജ് രണ്ട് ഘട്ടങ്ങളിലായി ഉയര്‍ത്തുമെന്ന് എം എസ് സി ഐ അറിയിച്ചു.
എച്ച്‌ഡിഎഫ്‌സി ബാങ്കിനെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ് സൂചികയില്‍ നിലനിര്‍ത്തുമെന്നും ‘ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍’ 0.37ല്‍ നിന്നും 0.56 ആയി ഉയര്‍ത്തുമെന്നും എം എസ് സി ഐ വ്യക്തമാക്കി.
രാജ്യാന്തര നിക്ഷേപകര്‍ക്ക് പൊതു ഓഹരി വിപണിയില്‍ വാങ്ങുന്നതിന് ലഭ്യമായ ഓഹരികളുടെ അനുപാതമാണ് `ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍’ സൂചിപ്പിക്കുന്നത്.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഫോറിന്‍ ഇന്‍ക്ലൂഷന്‍ ഫാക്‌ടര്‍ 0.56 ആകുമ്പോള്‍ അതിന്റെ 56 ശതമാനം ഓഹരികള്‍ സൂചികയിലെ വിദേശ നിക്ഷേപത്തിന് ലഭ്യമാണെന്നാണ് അര്‍ത്ഥം.
ഇതോടെ 500 കോടി ഡോളറിന്റെ എം എസ് സി ഐ നിക്ഷേപം എച്ച്‌ഡിഎഫ്‌സി ബാങ്കിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.