Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എംഎസ്എംഇ വായ്പയില്‍ 6.3 ശതമാനം വളര്‍ച്ച

കൊച്ചി: രാജ്യത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എംഎസ്എംഇ) വായ്പ 2022 മാര്‍ച്ച് വരെ 23.12 ലക്ഷം കോടി രൂപയാണെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍-സിഡ്ബി എംഎസ്എംഇ പള്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

6.3 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി. ഈ കാലയളവില്‍ വായ്പ സ്വീകരിച്ച എംഎസ്എംഇകളുടെ എണ്ണത്തില്‍ ആറു ശതമാനം വാര്‍ഷിക വളര്‍ച്ചാ വര്‍ധനയുണ്ടായതായും പള്‍സ് റിപ്പോര്‍ട്ട് പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തിനുശേഷം എംഎസ്എംഇ വായ്പ ക്രമാനുഗത വളര്‍ച്ച നേടുന്നതായും ഈ മേഖല വീണ്ടും ഉയര്‍ന്നുവരുകയാണെന്നും ട്രാന്‍സ് യൂണിയന്‍ സിബില്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. എല്ലാ മേഖലകളിലുമുള്ള എംഎസ്എംഇകളില്‍നിന്നും ഡിമാണ്ട് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

X
Top