Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

35 കോടി രൂപയുടെ പലിശ അടവിൽ വീഴ്ച വരുത്തി എംടിഎൻഎൽ

ഡൽഹി: സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സ്ഥാപനമായ എം‌ടി‌എൻ‌എൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് 35.15 കോടി രൂപയുടെ പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. കമ്പനിക്ക് മൊത്തം 27,330 കോടി രൂപയുടെ കടമുണ്ട്.

2022 ജൂലൈ 31-ന് 35.15 കോടി രൂപ പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി കാണിക്കുന്ന ഒരു ചാർട്ട് കമ്പനി പങ്കിട്ടു. എംടിഎൻഎൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് (യുബിഐ) നൽകാനുള്ള മൊത്തം തുക 5,849.71 കോടി രൂപയാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയിൽ നിന്നാണ് കമ്പനി വായ്പ സമാഹരിച്ചത്. മൊത്തം 16,930 കോടി രൂപയാണ് മറ്റ് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കുമായി കമ്പനി നൽകാനുള്ളത്.

അതേസമയം 2022 ജൂൺ പാദത്തിൽ എംടിഎൻഎല്ലിന്റെ ഏകീകൃത നഷ്ടം 653 കോടി രൂപയായി കുറഞ്ഞിരുന്നു. നിലവിൽ സ്ഥാപനത്തിന്റെ ഓഹരി 2 ശതമാനത്തിന്റെ നഷ്ടത്തിൽ 24.80 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top