ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

7,000 കോടി രൂപ സമാഹരിക്കാൻ എംടിഎൻഎൽ

മുംബൈ: സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗം ​​ലിമിറ്റഡ് (MTNL) 10 വർഷത്തിനുള്ളിൽ (2032 നവംബർ 15) കാലാവധി പൂർത്തിയാകുന്ന ഗവൺമെന്റ് ഗ്യാരണ്ടി ബോണ്ടുകൾ വഴി 7,000 കോടി രൂപ സമാഹരിക്കാൻ പദ്ധതിയിടുന്നു.

500 കോടി രൂപയുടെ അടിസ്ഥാന ഇഷ്യൂവും 6,500 കോടി രൂപയുടെ ഗ്രീൻഷൂവും ചേരുന്നതാണ് ഇഷ്യുവിന്റെ ആകെ വലുപ്പം. 2022 നവംബർ 14-ന് രാവിലെ 10:30 നും 12:00 നും ഇടയിൽ ബിഎസ്ഇയുടെ ഇലക്ട്രോണിക് ബിഡ്ഡിംഗ് പ്ലാറ്റ്‌ഫോമിൽ ബോണ്ടുകൾക്കായുള്ള ലേലം നടക്കും. കൂടാതെ ഇതിനുള്ള പേ ഇൻ ആൻഡ് അലോട്ട്‌മെന്റ് നവംബർ 15ന് നടക്കും.

എംടിഎൻഎല്ലിന്റെ 10 വർഷത്തെ ബോണ്ടിന് 8.05-8.25 ശതമാനം വരെ കൂപ്പൺ നിരക്ക് ഉണ്ടായിരിക്കുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഗവൺമെന്റ് ഗ്യാരന്റിയുള്ള ബോണ്ട് എന്നത് ഒരു ഡെറ്റ് സെക്യൂരിറ്റിയാണ്, അത് കമ്പനി തുക തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടാൽ പലിശയും പ്രധാന പേയ്‌മെന്റുകളും ഗവൺമെന്റ് നൽകുമെന്ന് ദ്വിതീയ ഗ്യാരണ്ടി നൽകുന്നു.

എംടിഎൻഎല്ലിന്റെ ബോണ്ടിന് ഇന്ത്യ റേറ്റിംഗും ഐസിആർഎയും ‘എഎഎ’ എന്ന് റേറ്റുചെയ്‌തു. അതേസമയം, ഈ ബോണ്ടിനായി ലേലം വിളിക്കുന്ന നിക്ഷേപകർക്കുള്ള ഏറ്റവും കുറഞ്ഞ അപേക്ഷാ തുക 10 ലക്ഷം രൂപയാണ്. 2020 ഒക്‌ടോബർ, ഡിസംബർ മാസങ്ങളിലാണ് എം‌ടി‌എൻ‌എൽ അവസാനമായി ഫണ്ട് സമാഹരണത്തിനായി വിപണിയിലെത്തിയത്. ആ സമയത്ത്, കമ്പനി ബോണ്ടുകൾ വഴി 4,361.40 കോടി രൂപ സമാഹരിച്ചിരുന്നു.

X
Top