ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

മള്‍ട്ടിബാഗര്‍ ബ്ലൂചിപ്പ് കമ്പനി 52 ആഴ്ച ഉയരം ഭേദിക്കുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ്

ന്യൂഡല്‍ഹി: മള്‍ട്ടിബാഗര്‍ ബ്ലൂചിപ്പ് കമ്പനിയായ ഐഷര്‍ മോട്ടോഴ്‌സിന്റെ ഓഹരികള്‍ വാങ്ങാന്‍ നിര്‍ദ്ദേശിച്ചിരിക്കയാണ് ഐസിഐസിഐ സെക്യൂരിറ്റീസ് അനലിസ്റ്റുകളായ ശശാങ്ക് കനോഡിയയും രാഗവേന്ദ്ര ഗോയലും. 52 ആഴ്ച ഉയരമായ 4170 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. 12 മാസത്തില്‍ ഓഹരി ലക്ഷ്യത്തിലെത്തുമെന്നും ഇവര്‍ പറയുന്നു.

വെള്ളിയാഴ്ച 1.38 ശതമാനം ഉയര്‍ന്ന് 3475 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയുടെ നിലവിലെ 52 ആഴ്ച ഉയരം, 2022 ഓഗസ്റ്റ് 25 ല്‍ രേഖപ്പെടുത്തിയ 3513.70 രൂപയാണ്. 2022 മാര്‍ച്ച് 8 ലെ 2159.55 രൂപയാണ് 52 ആഴ്ച താഴ്ച.

ഹണ്ടര്‍ 350 പുറത്തിറക്കിയത് കമ്പനിയ്ക്ക് നേട്ടമാകുമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുന്നു. 125 സിസിയുടെ വലിയ മാര്‍ക്കറ്റ് പിടിച്ചെടുക്കാന്‍ ഇതോടെ സാധിക്കും. ആഭ്യന്തമായി ഏകദേശം 32 ലക്ഷവും അന്തര്‍ദ്ദേശീയ തലത്തില്‍ 10 ലക്ഷവും യൂണിറ്റുകളാണ് ഈ സെഗ്മന്റില്‍ വിറ്റുപോകുന്നത്.

മാത്രമല്ല റോയല്‍ എന്‍ഫീല്‍ഡിന്റെ (ആര്‍ഇ) വില്‍പന ഓഗസറ്റില്‍ 70,000 യൂണിറ്റായി വര്‍ധിച്ചെന്നും ബ്രോക്കറേജ് നിരീക്ഷിച്ചു. പ്രതിമാസ കണക്കില്‍ 26 ശതമാനത്തിന്റെ വര്‍ധനവാണ് ഇത്. 2022-24 സാമ്പത്തികവര്‍ഷത്തില്‍ ആര്‍ഇ വില്‍പന 25 സിഎജിആറില്‍ വളരുമെന്നും ശശാങ്ക് കനോഡിയയും രാഗവേന്ദ്ര ഗോയലും പറഞ്ഞു.

വാണിജ്യ വാഹനങ്ങളുടെ വില്‍പന 22 ശതമാനം സിഎജിആറിലും വളരും. മാത്രമല്ല, ഹണ്ടര്‍ 350യ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഐഷര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഐഷര്‍ മോട്ടോഴ്‌സ് ലിമിറ്റഡ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ വ്യവസായത്തിലെ മുന്‍നിര കമ്പനിയാണ്. ഇടത്തരം മോട്ടോര്‍സൈക്കിളുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി ഈ മേഖലയിലെ ആഗോള തലവനാണ്. ഐക്കണിക് ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡാണ് പ്രധാന ഐഷര്‍ മോട്ടോഴ്‌സ് ഉത്പന്നം.

ലൈറ്റ് & മീഡിയം ഡ്യൂട്ടി ട്രക്കുകള്‍, ഹെവിഡ്യൂട്ടി ട്രക്കുകള്‍, ബസുകള്‍, എഞ്ചിനീയറിംഗ് ഘടകങ്ങള്‍, അഗ്രഗേറ്റുകള്‍ എന്നിവയും നിര്‍മ്മിക്കുന്നു. ചെന്നൈയില്‍ മൂന്ന് നിര്‍മ്മാണ കേന്ദ്രങ്ങളുള്ള കമ്പനി 550 നഗരങ്ങളിലായി 1889 ഡീലര്‍മാരെ നയിക്കുന്നു.

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് മികച്ച നേട്ടം സമ്മാനിച്ച ഓഹരി കൂടിയാണ് ഐഷര്‍ മോട്ടോഴ്‌സിന്റേത്. 20 വര്‍ഷം മുന്‍പ് 7.50 രൂപ വിലയുണ്ടായിരുന്ന പെന്നി സ്റ്റോക്കാണ് 3475 രൂപയിലെത്തിയത്. 463 മടങ്ങ് വളര്‍ച്ചയാണിത്.

പത്ത് വര്‍ഷത്തില്‍ 1433 ശതമാനവും നേട്ടം കൈവരിച്ച ഓഹരി 20 വര്‍ഷത്തില്‍ 41,908 ശതമാനത്തിന്റെ കുതിപ്പാണ് നടത്തിയത്. 2021 ല്‍മള്‍ട്ടിബാഗര്‍ നേട്ടവും 2022 ല്‍ 15 ശതമാനം ഉയര്‍ച്ചയും രേഖപ്പെടുത്തി. ഈ കാലഘട്ടത്തില്‍ 1270 രൂപയില്‍ നിന്നും 2500 രൂപയിലേയ്ക്കായിരുന്നു വളര്‍ച്ച.

X
Top