സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ജിയോ സിനിമയ്ക്ക് പുതിയ സിഇഒ

ന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള, ജിയോയുടെ കീഴിലുള്ള പ്രമുഖ ഒടിടി പ്ലാറ്റഫോമായ ജിയോ സിനിമയ്ക്ക് പുതിയ സിഇഒ.

ഏഷ്യാ പസഫിക് മേഖലയിൽ നിന്നും ആൻഡ്രോയിഡിന് വലിയ സംഭാവനകൾ നൽകിയ ഗൂഗിൾ മുൻ ജനറൽ മാനേജർ കിരൺ മണിയെയാണ് മുകേഷ് അംബാനി പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചത്. ഈ തന്ത്രപരമായ നീക്കം, ഈ മേഖലയിലെ കിരൺ മണിയുടെ വൈദഗ്‌ദ്യം മനസിലാക്കിയതുകൊണ്ടാണെന്നാണ് റിപ്പോർട്ട്.

വലിയ അനുഭവ സമ്പത്തുള്ള കിരൺ മണിയിലൂടെ ജിയോ സിനമയുടെ വളർച്ചയാണ് മുകേഷ് അംബാനി ലക്ഷ്യം വെക്കുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, പാരാമൗണ്ട് ഗ്ലോബൽ, ബോധി ട്രീ എന്നിവയുടെ സംയുക്ത സംരംഭമായ വയാകോം 18 ന്റെ അനുബന്ധ സ്ഥാപനമായ ജിയോസിനിമയുടെ ഭാവി കുറിക്കുക കൂടിയാണ് മുകേഷ് അംബാനി ഈ നിയമത്തിലൂടെ.

ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള ആൻഡ്രോയിഡ് പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഗൂഗിളിന്റെ തന്ത്രപ്രധാനിയായ ജീവനക്കാരനായിരുന്നു കിരൺ. അദ്ദേഹത്തിന്റെ വൈദഗ്ധ്യം ഈ മേഖലയിലെ ഗൂഗിളിന്റെ വിജയത്തിന് കാര്യമായ സംഭാവന നൽകിയിട്ടുണ്ട്.

കിരൺ ഇതിനകം പലപ്പോഴും ജിയോസിനിമയുമായി സജീവമായി പങ്കാളിയായിട്ടുണ്ട്. ജെയിംസ് മർഡോക്കിന്റെയും ഉദയ് ശങ്കറിന്റെയും നിക്ഷേപ സ്ഥാപനമായ ബോധി ട്രീയിലെ ആദ്യകാല നിക്ഷേപകനും ഉപദേശകനുമായി അദ്ദേഹം സേവനമനുഷ്ഠിച്ചതായി അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ വ്യക്തമാക്കുന്നു.

സ്ട്രീമിംഗ് സേവനവുമായുള്ള ഈ മുൻ ബന്ധം സൂചിപ്പിക്കുന്നത്, കിരണിന്റെ സിഇഒ റോളിലേക്കുള്ള മാറ്റം കമ്പനിയുടെ ആന്തരിക പ്രവർത്തനങ്ങളെയും തന്ത്രപരമായ വീക്ഷണത്തെയും കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിലൂടെയാണ് എന്നതാണ്.

ജിയോസിനിമയുടെ സാങ്കേതിക വികസനത്തിന് മേൽനോട്ടം വഹിക്കുന്നതും ഒപ്പം, ഹോളിവുഡ് സ്റ്റുഡിയോകളുമായി പങ്കാളിത്തം ഉണ്ടാക്കുന്നതും കിരൺ മാണിയുടെ പ്രാഥമിക ഉത്തരവാദിത്തങ്ങളിൽ ഉൾപ്പെടുന്നു.

മൊബൈൽ ഉപയോക്താക്കൾക്കിടയിൽ ജിയോസിനിമയുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും കൂടുതൽ ആകർഷകവും വൈവിധ്യപൂർണ്ണവുമായ സ്ട്രീമിംഗ് അനുഭവം ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യുക എന്നതാണ് ഈ തന്ത്രപരമായ നീക്കത്തിന്റെ ആത്യന്തിക ലക്ഷ്യം.

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ഈ നിയമനത്തെ കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

X
Top