ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

അത്യാഡംബര സ്വകാര്യ ജെറ്റ് സ്വന്തമാക്കി മുകേഷ് അംബാനി

ന്യൂ‌ഡല്‍ഹി: പുതിയ അത്യാഡംബര സ്വകാര്യ ജെറ്റ് സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും ഇന്ത്യയിലെ ഏറ്റവും സമ്പന്നരില്‍ ഒരാളുമായ മുകേഷ് അംബാനി.

ബോയിംഗ് ബിബിജെ 737 മാക്സ് 9 ആണ് അംബാനി പുതിയതായി സ്വന്തമാക്കിയത്. ഒന്നും രണ്ടുമല്ല 1000 കോടി രൂപയാണ് ഈ സ്വകാര്യ ജെറ്റിന്റെ വില.

ഇന്ത്യയിലെ സമ്പന്നരുടെ കെെയില്‍ ഉള്ളതില്‍വച്ച്‌ ഏറ്റവും വില കൂടിയ ജെറ്റാണിത്.

വിമാനത്തിന്റെ പ്രത്യേകതകള്‍
ഈ അള്‍ട്രാ ലോംഗ് റേഞ്ച് ബിസിനസ് ജെറ്റിന്റെ വില ഏകദേശം 1000 കോടി രൂപയാണ്. 2023 ഏപ്രില്‍ 13നാണ് ജെറ്റിന്റെ നിർമാണം ആരംഭിച്ചത്. 2024 ഓഗസ്റ്റ് 27നാണ് നിർമാണം പൂർത്തിയായത്. നിരവധി പരീക്ഷണ പറക്കലുകള്‍ക്ക് ശേഷമാണ് ജെറ്റ് അംബാനി സ്വന്തമാക്കിയത്.

ഇരട്ട എൻജിനുകളാണ് ഇതിനുള്ളത്. ബോയിംഗിന്റെ റെന്റണ്‍ പ്രൊഡക്ഷൻ പ്ലാന്റിലാണ് വിമാനം നിർമ്മിച്ചിരിക്കുന്നത്. ആഡംബര പൂർണമായ സുഖസൗകര്യങ്ങളാണ് വിമാനത്തിനുള്ളില്‍ ഉള്ളത്. ഒരു കൊട്ടാരത്തിന് സമാനമായതാണ് വിമാനമെന്നാണ് റിപ്പോർട്ട്.

ബിബിജെ 737 മാക്സ് 9 ക്യാബിൻ ബോയിംഗ് 737 മാക്സ് 8നെക്കാള്‍ വലുതും കൂടുതല്‍ സ്ഥലസൗകര്യവുമുള്ളതാണ്. ഇത് മികച്ച അനുഭവമാണ് നല്‍കുന്നതെന്ന് കമ്ബനി അധികൃതർ പറയുന്നു.

കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്ക് മുൻപ് 500 കോടി രൂപയുടെ അത്യാഡംബര വിമാനം ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി സ്വന്തമാക്കിയിരുന്നു. ഗള്‍ഫ് സ്ട്രീം എയ്‌റോസ്പെയ്സ് നിർമിച്ച ജി -600 വിമാനമാണ് യൂസഫലിയുടെ യാത്രകളുടെ ഭാഗമാകുക.

19 പേർക്ക് സഞ്ചരിക്കാവുന്ന ഈ ചെറു വിമാനത്തില്‍ ആറ് പേർക്ക് കിടന്ന് സഞ്ചരിക്കാനും സൗകര്യമുണ്ട്.

X
Top