Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

100 കോടി ക്ലബില്‍ തിരിച്ചുകയറി മുകേഷ് അംബാനി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണികളുടെ കഴിഞ്ഞ വാരങ്ങളിലെ ഇടിവ് ഏറ്റവും അധികം ബാധിച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ ആയിരുന്നു. ഏഷ്യന്‍ അതിസമ്പന്നന്റെ ആസ്തി കുത്തനെ ഇടിഞ്ഞിരുന്നു.

ഒരുവേള അദ്ദേഹം 100 കോടി ക്ലബില്‍ നിന്നു പോലും പുറത്തുപോയിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്കു ശേഷം വിപണികളുടെ തിരിച്ചുവരവില്‍ വീണ്ടും 100 ബില്യണ്‍ യുഎസ് ഡോളര്‍ ക്ലബില്‍ തിരിച്ചുകയറിയിരിക്കുകയാണ് അംബാനി.

അതേസമയം അടുത്തിടെ ലോകത്ത് ആദ്യമായി ട്രില്യണ്‍ ഡോളര്‍ ക്ലബ് നേട്ടം കൈവരിച്ച സാക്ഷാല്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തിയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ചൊവാഴ്ച മാത്രം മസ്‌കിന്റെ ആസ്തിയില്‍ 4.06 ബില്യണ്‍ ഡോളറിലധികം ഇടിവു നേരിട്ടു. അതായത് ഇന്ത്യന്‍ രൂപയില്‍ നഷ്ടം ഏകദേശം 33,437 കോടി രൂപ. നിലവില്‍ മസ്‌കിന്റെ ആസ്തി 349 ബില്യണ്‍ ഡോളറാണ് (29.22 ലക്ഷം കോടി രൂപ).

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും 2024 മസ്‌കിനെ സംബന്ധിച്ച് സ്വപ്‌നതുല്യമാണ്. ഈ വര്‍ഷം ഇതുവരെ അദ്ദേഹത്തിന്റെ ആസ്തിയിലെ വര്‍ധന 120 ബില്യണ്‍ ഡോളര്‍ (10.05 ലക്ഷം കോടി രൂപ) ആണ്. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണള്‍ഡ് ട്രംപ് വിജയിച്ചരിതിനു ശേഷം മസ്‌കിന്റെ ആസ്തി പറക്കുകയാണ്.

ചൊവ്വാഴ്ച മുകേഷ് അംബാനിയുടെ ആസ്തി 1.30 ബില്യണ്‍ ഡോളര്‍ (10,890 കോടി രൂപ) വര്‍ധിച്ചു. ഇതോടെ മൊത്തം ആസ്തി 100 ബില്യണ്‍ യുഎസ് ഡോളറായി (8.37 ലക്ഷം കോടി രൂപ). 2024 -ല്‍ ഇതുവരെ അംബാനിയുടെ ആസ്തി വര്‍ധന 3.84 ബില്യണ്‍ യുഎസ് ഡോളര്‍ (32,160 കോടി രൂപ) ആണ്.

ആഗോള കോടീശ്വര പട്ടികയില്‍ നിലവില്‍ 17-ാം സ്ഥാനത്താണ് അംബാനി. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ ഇപ്പോഴും ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് 18% താഴെയാണെന്ന് കാണാതെ പോകരുത്.

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയുടെ ആസ്തി ചൊവ്വാഴ്ച 1.39 ബില്യണ്‍ ഡോളര്‍ (11,620 കോടി രൂപ) വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 84 ബില്യണ്‍ ഡോളറാണ് (7.03 ലക്ഷം കോടി രൂപ) അദാനിയുടെ ആസ്തി.

വിവാദങ്ങള്‍ ഒന്നു വിടാതെ പിന്തുടരുമ്പോഴാണ് ഈ ആസ്തി വര്‍ധന. ആഗോള സമ്പന്നരുടെ പട്ടികയില്‍ 19 -ാം സ്ഥാനത്താണ് അദാനി. അതേസമയം ഈ വര്‍ഷം അദാനിക്ക് കടുത്തതായിരുന്നു. മൊത്തം 264 ദശലക്ഷം യുഎസ് ഡോളറിന്റെ (2,200 കോടി രൂപ) ആസ്തി ഇടിവ് നേരിട്ടു.

മെറ്റാ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ആണ് നേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍. ചൊവാഴ്ച മെറ്റ ഓഹരികള്‍ നടത്തിയ ശക്തമായ മുന്നേറ്റമാണ് ഇതിനു കാരണം. ഒരു ദിവസം കൊണ്ട് അദ്ദേഹത്തിന്റെ ആസ്തി 7.20 ബില്യണ്‍ (60,000 കോടി രൂപ) വര്‍ധിച്ചു.

217 ബില്യണ്‍ യുഎസ് ഡോളറുമായി (18.16 ലക്ഷം കോടി രൂപ) ആഗോള കോടീശ്വര പട്ടിയില്‍ മൂന്നാം സ്ഥാനത്താണ് മാര്‍ക്ക്.

X
Top