ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

‘യൂസ്റ്റ’ ഫാഷന്‍ ബ്രാന്‍ഡുമായി റിലയന്‍സ്

ഫാഷന് റീട്ടെയില് മേഖലയിൽ വൻ തോതിൽ ഏറ്റെടുക്കൽ നടത്തി പുതിയ ബ്രാന്ഡ് കെട്ടിപ്പടുക്കാൻ മുകേഷ് അംബാനി. ടാറ്റ ഗ്രൂപ്പിന്റെ സ്യൂഡിയോയുമായി നേരിട്ടുള്ള മത്സരത്തിനാണ് പുതിയ ബ്രാന്ഡായ ‘യൂസ്റ്റ’ യിലൂടെ റിലയന്സ് കോപ്പുകൂട്ടുന്നത്.

ഒമ്പത് ലക്ഷം കോടി രൂപയുടെ മൂല്യമുള്ള റിലയന്സ് റീട്ടെയിലിന്റെ വിപുലീകരണത്തിന്റെ ഭാഗമായാകും പുതിയ ബ്രാന്ഡ് അവതരിപ്പിക്കുക. അതിനായി ഏതാനും ആഴ്ചകളായി വിവിധ ബ്രാന്ഡുകളില് വന് തോതില് നിക്ഷേപം നടത്തിവരികയാണ്.

രാജ്യത്തുടനീളം പുതിയ ഫാഷന് ബ്രാന്ഡിന്റെ 250 ഓളം ഷോറൂമുകള് തുറക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്ട്ടുകള്. റിലയന്സ് റീട്ടെയില് ബ്രാന്ഡിന്റെ ആദ്യ ഷോറും അടുത്ത മാസം ഹൈദരാബാദില് തുറക്കും.

യൂസ്റ്റയുടെ വലിയ ഷോറൂമിനായി ഡല്ഹിയില് 10,000 ചതുരശ്ര അടി വിസ്തീര്ണമുള്ള സ്ഥലം കമ്പനി അന്വേഷിക്കുകയാണ്. വലിയ മാള് തന്നെ കെട്ടിപ്പടുക്കാനാണ് ലക്ഷ്യമിടുന്നത്.

റിലയന്സ് റീട്ടെയില് ഫാഷന്റെ എതിരാളികളായ ടാറ്റയുടെ സ്യൂഡിയോയ്ക്ക് ഇന്ത്യയില് ഇതിനകം 350 ഓളം ഷോറൂമുകളുണ്ട്. ഈ വര്ഷം കൂടുതല് ഇടങ്ങളില് ഷോപ്പുകള് തുറക്കാനും ടാറ്റ പദ്ധതിയിടുന്നുണ്ട്.

റിലയന്സ് റീട്ടെയിലിന്റെ തന്നെ ഫാഷന് ലൈഫ്സ്റ്റൈല് സ്റ്റോറുകളുടെ ജനപ്രിയ ശൃംഖലയാണ് റിലയന്സ് ട്രെന്ഡ്സ്. നിലവില് 1,100 നഗരങ്ങളിലായി 2,300 ലധികം സ്റ്റോറുകള് ട്രന്ഡ്സിനുണ്ട്.

മുകേഷ് അംബാനിയുടെ മകള് ഇഷ അംബാനിയ്ക്കാണ് റിലയന്സ് റീട്ടെയില് ശൃംഖലയുടെ ചുമതല. വെര്സാചെ, ബലെന്സിയാഗ, അര്മാനി, ജിമ്മി ചൂ, ഗ്യാസ്, ഹ്യൂഗോ ബോസ് എന്നീ പ്രമുഖ ബ്രാന്ഡുകളും ഉള്പ്പെടുന്നു.

X
Top