പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

ബൂട്ട്സിനെ ഏറ്റെടുക്കാൻ ബൈൻഡിംഗ് ഓഫർ നൽകി റിലയൻസ് ഇൻഡസ്ട്രീസ്

ന്യൂഡൽഹി: വാൾഗ്രീൻസ് ബൂട്ട്‌സ് അലയൻസ് ഇങ്കിന്റെ അന്താരാഷ്ട്ര കെമിസ്റ്റ്- ഡ്രഗ്‌സ്റ്റോർ യൂണിറ്റുകൾ ഏറ്റെടുക്കുന്നതിലേക്ക് അടുത്ത് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ കൺസോർഷ്യവും യുഎസ് സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് ഇൻ‌കോർപ്പറേറ്റും. വാൾഗ്രീൻസ് ബൂട്ട്‌സ് അലയൻസ് ഇങ്കിന്റെ അന്താരാഷ്ട്ര മരുന്ന് യൂണിറ്റിനായി കൺസോർഷ്യം ബൈൻഡിംഗ് ഓഫർ നൽകിയതായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു.

ഈ ഏറ്റെടുക്കലിനുള്ള ഫണ്ടിംഗിനായി ആഗോള സാമ്പത്തിക ഭീമന്മാരുമായി കൺസോർഷ്യം ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ടുകൾ. കരാർ പൂർത്തിയായാൽ, റിലയൻസിന്റെ ഏറ്റവും വലിയ അതിർത്തി കടന്നുള്ള ഏറ്റെടുക്കലായിരിക്കും ഇത്.

X
Top