ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ. അടുത്തിടെ പ്രഖ്യാപിച്ച റിചാര്‍ജ് നിരക്കു വര്‍ധന ജിയോയ്ക്ക് ലക്ഷകണക്കിന് ഉപയോക്താക്കളെ നഷ്ടപ്പെടുത്തി.
ഈ വിടവ് നികത്താനുള്ള കഠിന ശ്രമത്തിലാണ് അംബാനിയും കൂട്ടരും. നഷ്ടമായ ഉപയോക്താക്കളെ തിരികെ കൊണ്ടുവരാനുള്ള ഏറ്റവും മികച്ച മാര്‍ഗം അത്യുഗ്രന്‍ പ്ലാനുകള്‍ ആണെന്ന് റിലയന്‍സിന് അറിയാം. 5ജി ശ്രേണയില്‍ കമ്പനി അവസതരിപ്പിച്ച ഏറ്റവും പുതിയ പ്ലാനും ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നു.
899 രൂപയുടെ അത്യുഗ്രന്‍ പ്ലാന്‍ ആണ് അംബാനി പ്രഖ്യാപിച്ചിരിക്കുന്നത്. വിലകേട്ട് ഞെട്ടാന്‍ വരട്ടേ. 90 ദിവസത്തെ വാലിഡിറ്റ് പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. അതായത് കൃത്യം 3 മാസത്തെ സേവനം.
അതായത് ഒരു മാസം വെറും 300 രൂപ മാത്രം ചെലവാക്കിയാല്‍ മതി. ദിവസ കണക്കില്‍ നോക്കിയാല്‍ പ്രതിദിനം 10 രൂപ നീക്കിവച്ചാല്‍ തന്നെ ധാരാളം. അണ്‍ലിമിറ്റഡ് 5ജി ഡാ്റ്റയാണ് ഈ പ്ലാനിന്റെ പ്രധാന ആകര്‍ഷണം.
രാജ്യത്തെ ഏത് നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത സൗജന്യ കോളിംഗ് ഉപയോക്താക്കള്‍ക്കു ലഭിക്കും. പ്രതിദനിം 100 എസ്എംഎസും ഉണ്ട്. 90 ദിവസത്തെ കാലയളവില്‍ 180 ജിബി ഡാറ്റയാണ് പ്ലാനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അതായത് പ്രതിദിനം 2 ജിബി ഡാറ്റ. പക്ഷെ ജിയോയുടെ 5ജി കവറേജിലെ അണ്‍ലിമിറ്റഡ് വാഗ്ദാനം ഈ പ്ലാനിനും ബാധകമാണ്. അതിനാല്‍ തന്നെ 5ജി കവറേജില്‍ ഈ ഡാറ്റ പരിധിയെ പറ്റി ഉപയോക്താക്കള്‍ പേടിക്കുകയേ വേണ്ട.
ഇനി 5ജി കവറേജ് ഇല്ലാത്തവരും വിഷമിക്കേണ്ടതില്ല. കാരണം ജിയോ പ്ലാനിനൊപ്പം 20 ജിബി അധിക ഡാറ്റ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. അങ്ങനെ വരുമ്പോള്‍ 180 ജിബിക്കു പകരം 200 ജിബി ഡാറ്റ പ്ലാനിനൊപ്പം കിട്ടും.
ഇതു സാധാരണ ഉപയോക്താക്കള്‍ക്ക് ധാരാളം തന്നെ. ബൗസിംഗ്, ഗെയിമിംഗ്, സ്ട്രീമിംഗ് സേവനങ്ങള്‍ ഒരു തടസവും കൂടാതെ ഈ പ്ലാനില്‍ ആസ്വദിക്കാമെന്നു സാരം. ധാരാളം ഡാറ്റ ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ഒരു മികച്ച ഓപ്ഷന്‍ ആയിരിക്കും.
899 രൂപയുടെ പ്ലാനിന്റെ ഓഫറുകള്‍ ഇവിടെ കഴിയുന്നില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ജനപ്രിയ ജിയോ സേവനങ്ങളും ഇവിടെ ഉപയോക്താക്കള്‍ക്ക് ആസ്വദിക്കാം.
ജിയോ സിനിമ എന്ന ഒടിടി പ്ലാറ്റ്‌ഫോം വിപണികളില്‍ കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്ന സമയമാണിത്. സ്വകാര്യ ഡോക്യുമെന്റുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍ എന്നിവയ്ക്കായി വിനോദ ചോയ്സുകളും, സുരക്ഷിത ഓണ്‍ലൈന്‍ സംഭരണവും ജിയോ വാഗ്ദാനം ചെയ്യുന്നു.