ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ഒറ്റ കണക്ഷനിൽ ഇരട്ട നേട്ടവുമായി റിലയൻസ് ജിയോ; 800 ചാനലുകളും 13 ഒടിടി സേവനങ്ങളും സൗജന്യമെന്ന് വാഗ്ദാനം

മൊബൈലുകൾ പോലെ തന്നെ ഇന്നു ഏവർക്കും സുപരിചിതമാണ് ബ്രോഡ്ബാൻഡ്. ഇന്നു ബ്രോഡ്ബാൻഡ് സേവനങ്ങൾ ഇല്ലാത്ത വീടുകൾ കുറഞ്ഞുവരികയാണ്. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കു നന്ദി. ആളുകൾക്ക് താങ്ങാവുന്ന വിലയ്ക്ക് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാണെന്നതു തന്നെ കാര്യം. 2016 ൽ മുകേഷ് അംബാനി അവതരിപ്പിച്ച റിലയൻസ് ജിയോ ഇന്ത്യയുടെ ഡിജിറ്റൽ പരിവർത്തനത്തിൽ വഹിച്ച പങ്ക് നിസ്വാർഥമാണ്.

ജിയോ ഫൈബർ, ജിയോ എയർ ഫൈബർ എന്നിവ വഴി ഫൈബർ കണക്ഷൻ വിപുലീകരിക്കുന്ന ഇന്ത്യയിലെ മുൻനിര ടെലികോം ഓപ്പറേറ്ററാണ് ഇന്ന് ജിയോ. കമ്പനിയുടെ മേഖലയിലെ ഏറ്റവും പുതിയ വാഗ്ദാനമാണ് JioTV+ ആപ്പ്. ഇത്തവണ ഒരു JioAirFiber കണക്ഷൻ ഉപയോഗിച്ച് രണ്ട് ടിവികൾ ബന്ധിപ്പിക്കാൻ ഉപയോക്താക്കളെ അനുവദിക്കുകയാണ് അംബാനി.

10 -ൽ അധികം ഭാഷകളും, 20 -ൽ അധികം വിഭാഗങ്ങളിലുമായി ഏകദേശം 800 -ൽ പരം ഡിജിറ്റൽ ടിവി ചാനലുകളാണ് അംബാനി വാഗ്ദാനം ചെയ്യുന്നത്. ജിയോ ടിവി പ്ലസ് ആപ്പ് നിലവിൽ എല്ലാ പ്രമുഖ SmartTV OS-ലും സൗജന്യമായി ഡൗൺലോഡ് ചെയ്യാം. അതായത് ഒരു ബ്രോഡ്ബാൻഡ് സേവനം ഉണ്ടെങ്കിൽ ഉപയോക്താക്കൾ ടിവി ചാനലുകൾക്കായി കേബിളിനേയോ, ഡിടിഎച്ചിനെയോ ആശ്രയിക്കേണ്ടതില്ല.

ഉപയോക്താക്കളുടെ എളുപ്പത്തിനായി സിംഗിൾ സൈൻ ഓൺ ഓപ്ഷനും ഇത്തവണയുണ്ട്. അതായത് ഒരിക്കൽ മാത്രം സൈൻ ഇൻ ചെയ്താൽ മുഴുവൻ ജിയോ ടിവി+ ഉള്ളടക്കത്തിന്റെ കാറ്റലോഗ് ആക്സസ് ചെയ്യാം. എല്ലാ ജിയോ ടിവി+ ഉള്ളടക്കവും ഫീച്ചറുകളും നിങ്ങളുടെ സ്മാർട്ട് ടിവി റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനാകും.

ഭാഷ, വിഭാഗം അല്ലെങ്കിൽ ചാനൽ നമ്പർ ഉപയോഗിച്ച് എളുപ്പത്തിൽ ചാനലുകൾ കണ്ടെത്താനുള്ള സ്മാർട്ട് ഫിൽട്ടർ ഓപ്ഷനും എടുത്തുപറയേണ്ടത് തന്നെ. സ്മാർട്ട് മോഡേൺ ഗൈഡ്, സ്മാർട്ട് ഫിൽട്ടറുകൾ, പ്ലേബാക്ക് വേഗത നിയന്ത്രണം എന്നിവയും പ്രധാനമാണ്.

മുമ്പ് സംപ്രേഷണം ചെയ്ത ഷോകൾ വീണ്ടും കാണാൻ സഹായിക്കുന്ന ക്യാച്ച്-അപ്പ് ടിവി ഓപ്ഷനും പലർക്കും നേട്ടമാകും. ചാനലുകൾ, ഷോകൾ, വ്യക്തിഗത മുൻഗണനകൾ അനുസരിച്ച് സിനിമ എന്നിവ പോലുള്ള വ്യക്തിഗതമാക്കിയ ശുപാർശ ജിയോ ടിവി പ്ലസ് വാഗ്ദാനം ചെയ്യുന്നു.

കുട്ടികൾക്കായി പ്രത്യേകം ക്യൂറേറ്റ് ചെയ്ത കിഡ്സ് സേഫ് വിഭാഗവും മറ്റൊരു സവിശേഷതയാണ്. അംബാനി രണ്ടും കൽപ്പിച്ചു തന്നെ!

പൊതു വിനോദം, വാർത്തകൾ, കായികം, സംഗീതം, കുട്ടികൾ, ബിസിനസ്, ഭക്തി എന്നിവ ഉൾപ്പെടെ 800 ൽ പരം ടിവി ചാനലുകളും, 13 ഒടിടി സേവനങ്ങളും ജിയോ ടിവി പ്ലസ് ഉള്ളടക്കത്തെ അതുല്യമാക്കുന്നു.

Android TV, Apple TV, Amazon Fire TV Stick എന്നിവയുടെ ആപ്പ് സ്‌റ്റോറുകളിൽ നിന്ന് ഉപയോക്താക്കൾക്ക് ജിയോ ടിവി പ്ലസ് ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് JioFiber/ JioAirfiber ഉപയോഗിച്ച് JioTV+ ആപ്പിലേക്ക് ലോഗിൻ ചെയ്യാം.

JioAirFiber ന്റെ എല്ലാ പ്ലാനുകൾക്കൊപ്പവും, JioFiber പോസ്റ്റ്‌പെയ്ഡിന്റെ 599, 899 പ്ലാനുകൾക്കൊപ്പവും, JioFiber പ്രീപെയ്ഡിന്റെ 999 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾക്കൊപ്പാവും ജിയോ ടിവി പ്ലസ് സേവനം ലഭ്യമാകും.

X
Top