ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

പുതിയ നിക്ഷേപത്തിനായി റിലയൻസ് റീട്ടെയിൽ ചർച്ചകളിൽ; ലക്ഷ്യം 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം

മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിലർ ആയ റിലയൻസ് പുതിയ നിക്ഷേപത്തിന്റെ സാദ്ധ്യതകൾ തേടുന്നു.

സിംഗപ്പൂർ, അബുദാബി, സൗദി അറേബ്യ എന്നിവിടങ്ങളിലെ സോവറിൻ വെൽത്ത് ഫണ്ടുകൾ ഉൾപ്പെടെ നിലവിലുള്ള നിക്ഷേപകരുമായി ഏകദേശം 1.5 ബില്യൺ ഡോളറിന്റെ പുതിയ നിക്ഷേപത്തിനായി ഇന്ത്യയുടെ റിലയൻസ് റീട്ടെയിൽ ചർച്ചകൾ നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.

ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനി, 3.5 ബില്യൺ ഡോളർ സമാഹരിക്കുന്നതിനുള്ള കമ്പനിയുടെ ആഭ്യന്തര ലക്ഷ്യത്തിന്റെ ഭാഗമാണ് നിക്ഷേപകരുമായി ചർച്ച നടത്തുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട്.

കഴിഞ്ഞ മാസം ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഒരു ബില്യൺ ഡോളർ നിക്ഷേപവും ആഗോള നിക്ഷേപ സ്ഥാപനമായ കെകെആർ 250 ദശലക്ഷം ഡോളർ നിക്ഷേപവും പ്രഖ്യാപിച്ചിട്ടുണ്ട്.

സിംഗപ്പൂരിലെ ജിഐസി, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ), സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) എന്നിവ റിലയൻസ് റീട്ടെയിലിൽ 500 മില്യൺ ഡോളർ വീതം നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റിലയൻസ് ഇതുവരെ ഈ വാർത്തയോട് പ്രതികരിച്ചിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയാണ് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്‌സ് എന്ന് കമ്പനി അവകാശപ്പെടുന്നു, മാർച്ച് അവസാനം 7,000-ലധികം നഗരങ്ങളിലായി 18,040 സ്റ്റോറുകൾ ഉണ്ടായിരുന്നു.

മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 2.6 ലക്ഷം കോടി രൂപ വരുമാനം റിപ്പോർട്ട് ചെയ്തു, മുൻ വർഷത്തേക്കാൾ 30% വർധനയാണ് ഇത്.

ഇന്ത്യൻ വിപണിയിൽ കമ്പനികൾ ഏറ്റെടുക്കുകയും മുൻനിര അന്താരാഷ്ട്ര ബ്രാൻഡുകളുടെ ഫ്രാഞ്ചൈസി അവകാശങ്ങൾ നേടുകയും ചെയ്തുകൊണ്ട് റിലയൻസ് റീട്ടെയിൽ അതിന്റെ ബിസിനസ്സ് വിപുലീകരിക്കുകയാണ്.

X
Top