Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ലക്ഷ്വറി ബ്രാൻഡുകളിൽ ടാറ്റയെ നേരിടാൻ മുകേഷ് അംബാനി

ദില്ലി: ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനി ടാറ്റ സ്റ്റാർബക്‌സുമായി ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡാണ് പോർക്കളം ഒരുക്കുന്നത്.

ബ്രിട്ടീഷ് സാൻഡ്‌വിച്ച്, കോഫി ശൃംഖലയായ ‘പ്രെറ്റ് എ മാംഗർ’ ഇന്ത്യയിലെ ആദ്യ സ്റ്റോർ ആരംഭിച്ചു. റിലയൻസ് ബ്രാൻഡാണ് ‘പ്രെറ്റ് എ മാംഗർ’ ഇന്ത്യയിലേക്ക് എത്തിച്ചത്.

മുംബൈയിലെ ബാന്ദ്ര-കുർള സമുച്ചയത്തിൽ മേക്കർ മാക്ക് സിറ്റിയിലാണ് ആദ്യ സ്റ്റോർ തുറന്നത്. റിലയൻസ് റീട്ടെയിലിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് ലിമിറ്റഡും ബ്രിട്ടീഷ് കമ്പനിയും ആദ്യ വർഷത്തിൽ 10 സ്റ്റോറുകൾ തുറക്കുമെന്നാണ് സൂചന.

ടാറ്റ-സ്റ്റാർബക്‌സിന്റെ വിപണി പിടിക്കാനാണ് റിലയൻസിന്റെ നീക്കം. മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിലിന്റെ ഉപകമ്പനിയായ റിലയൻസ് ബ്രാൻഡുമായാണ് ബ്രിട്ടീഷ് കമ്പനി പങ്കാളികളായത്. ദർശൻ മേത്തയാണ് കമ്പനിയുടെ എംഡി.

ഡിസൈനർ വസ്ത്രങ്ങൾ, ബാഗുകൾ, ഭക്ഷണം എന്നീ മേഖലകളിൽ വിദേശ അധിഷ്ഠിതവും ആഭ്യന്തരവുമായ ആഡംബര ബ്രാൻഡുകളുമായി പങ്കാളികളാവുക എന്നതാണ് റിലയൻസ് ബ്രാൻഡിന്റെ ലക്ഷ്യം.

ഇന്ത്യയിലെ ആദ്യത്തെ ‘പ്രെറ്റ് എ മാംഗർ’ ഷോപ്പ് തുറക്കുന്നതിൽ റീലിൻസ് ആവേശത്തിലാണെന്ന് റിലയൻസ് ബ്രാൻഡ്‌സ് എംഡി ദർശൻ മേത്ത പറഞ്ഞു. കരാർ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 വരെ പ്രെറ്റ് എ മാംഗർ സ്റ്റോറുകൾ ഇന്ത്യയിൽ തുറക്കും.

അതേസമയം ഏറ്റവും പ്രബലമായ കമ്പനിയായ ടാറ്റ സ്റ്റാർബക്‌സിന് 30 നഗരങ്ങളിലായി 275 സ്റ്റോറുകളുണ്ട്. ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സും അമേരിക്കൻ കോഫി ശൃംഖലയായ സ്റ്റാർബക്‌സും തമ്മിലുള്ള കരാർ പ്രകാരം ഇന്ത്യയിൽ 2022 ൽ 50 പുതിയ സ്റ്റോറുകൾ ആരംഭിച്ചു, ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.

ഇന്ത്യയിലേക്കുള്ള വരവ് വളരെക്കാലത്തെ ലക്ഷ്യമായിരുന്നുവെന്നും മുംബൈയിൽ ആദ്യത്തെ ഷോപ്പ് തുറക്കുന്നത് കമ്പനിയുടെ അന്താരാഷ്ട്ര വിപുലീകരണ പദ്ധതികളിലെ ഒരു സുപ്രധാന നിമിഷമാണെന്നും പ്രെറ്റ് എ മാംഗറിന്റെ സിഇഒ പനോ ക്രിസ്റ്റൗ പറഞ്ഞു.

നിരവധി കോഫി ബ്രാൻഡുകളും ശൃംഖലകളും അടുത്തിടെ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

കനേഡിയൻ കോഫി, ബേക്കഡ് ഗുഡ്‌സ് ശൃംഖലയായ ടിം ഹോർട്ടൺസ് 2022 ഓഗസ്റ്റിൽ ഡൽഹി-എൻ‌സി‌ആറിൽ രണ്ട് സ്റ്റോറുകൾ ആരംഭിച്ചു, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിൽ മൊത്തം 120 സ്റ്റോറുകൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്, മൊത്തം 240 കോടി രൂപ നിക്ഷേപം.

2025 ഓടെ ഇന്ത്യൻ കോഫി മാർക്കറ്റ് 4.2 ബില്യൺ ഡോളറിലധികം വലുപ്പത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റാർബക്സ് ഇന്ത്യയുടെ മുൻ സിഇഒ ആയിരുന്ന അതിന്റെ സിഇഒ നവിൻ ഗുർനാനി പറഞ്ഞിരുന്നു.

X
Top