റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 2023 ലെ ഫോർബ്‌സിന്റെ ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടികയിൽ 92 ബില്യൺ ഡോളർ ആസ്തിയോടെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ പിന്തള്ളിയാണ് മുകേഷ് അംബാനി ഒന്നാം സ്ഥാനത്തു എത്തിയത്.
നിലവിൽ 68 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. ഇന്ത്യയിലെ 100 സമ്പന്നരുടെ പട്ടിക പ്രകാരം. സോഫ്‌റ്റ്‌വെയർ വ്യവസായി ശിവ് നാടാർ 29.3 ബില്യൺ ഡോളർ സമ്പത്തുമായി മൂന്നാം സ്ഥാനത്തും, 24 ബില്യൺ ഡോളറിന്റെ ആസ്തിയുമായി സാവിത്രി ജിൻഡാൽ നാലാം സ്ഥാനത്തും എത്തി.
ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2023 സമാനമായ ഡാറ്റ പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ഫോർബ്സ് പട്ടിക വന്നത്. ഹുറൂണിന്റെ പട്ടിക പ്രകാരം, മത്സരത്തിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യൻ പട്ടം തിരിച്ചുപിടിച്ചു.
1,62,300 കോടിയുമായി എൽഎൻ മിത്തലും കുടുംബവും ഏഴാം സ്ഥാനത്താണ്. ഹുറൂൺ പട്ടിക പ്രകാരം 1,43,900 കോടി രൂപയുടെ ആസ്തിയുമായി രാധാകിഷൻ ദമാനിയും കുടുംബവും എട്ടാം സ്ഥാനത്താണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച 10 സമ്പന്നരുടെ പട്ടിക
1) മുകേഷ് അംബാനി; 92 ബില്യൺ യുഎസ് ഡോളർ
2) ഗൗതം അദാനി; $68 ബില്യൺ
3) ശിവ് നാടാർ: $29.3 ബില്യൺ
4) സാവിത്രി ജിൻഡാൽ; $24 ബില്യൺ
5) രാധാകിഷൻ ദമാനി; $23 ബില്യൺ
6) സൈറസ് പൂനവല്ല; $20.7 ബില്യൺ
7) ഹിന്ദുജ കുടുംബം; $20 ബില്യൺ
8) ദിലീപ് ഷാംഗ്‌വി; $19 ബില്യൺ
9) കുമാർ ബിർള; $17.5 ബില്യൺ
10) ഷാപൂർ മിസ്ത്രി & കുടുംബം; $16.9 ബില്യൺ