ഗ്രാമീണ കുടുംബങ്ങളിലെ ശരാശരി മാസവരുമാനത്തില്‍ 57.6% വര്‍ദ്ധനഇന്ത്യൻ കാപ്പിയുടെ കയറ്റുമതി കുതിക്കുന്നുഇന്ത്യയിൽ ലക്ഷ്വറി ഫ്ലാറ്റുകൾക്ക് ഡിമാൻഡ് ഉയരുന്നുഭ​​ക്ഷ്യ എ​​ണ്ണ​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി 29 ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞുകേരളത്തിന്റെ ജിഎസ്ഡിപിയില്‍ വര്‍ധന; 2022-23 സാമ്പത്തികവര്‍ഷത്തില്‍ സംസ്ഥാന ജിഎസ്ഡിപി 5,96,236.86 കോടി

ദീപാവലി കളറാക്കി റിലയന്‍സ് ജിയോ ബുക്ക്; അംബാനിയുടെ ലാപ്‌ടോപ്പിന് വന്‍ ഡിമാന്‍ഡ്

ത്സവ സീസണില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കമ്പനികള്‍ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിക്കുന്നത് ഇതാദ്യമല്ല. ദീപാവലി അടുത്തതോടെ ആളുകളുടെ എല്ലാം കണ്ണ് ഓണ്‍ലൈന്‍ സൈറ്റുകളിലാണ്.

പതിവ് തെറ്റിക്കാതെ മുകേഷ് അംബനിയും രംഗത്തുണ്ട്. ഇത്തവണ മുകേഷ് അംബാനിയുടെ ദീപാവലി സമ്മാനം വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കും മികച്ച നേട്ടം വാഗ്ദാനം ചെയ്യുന്നു. താങ്ങാവുന്ന വിലയില്‍ ഒരു ലാപ്‌ടോപ്പ്. അതും ഒരു 5ജി ഫോണിനേക്കാള്‍ വിലക്കുറവില്‍.

അതേ, നിങ്ങള്‍ വായിച്ചത് ശരി തന്നെ. പറഞ്ഞുവരുന്നത് റിലയന്‍സ് അടുത്തിടെ പുറത്തിറക്കിയ ജിയോ ബുക്കിനെ പറ്റിയാണ്. അവതരണ വേളയില്‍ തന്നെ വിലക്കുറവ് കൊണ്ട് ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ ഈ അംബാനി ഉല്‍പ്പന്നത്തിനു സാധിച്ചിരുന്നു. ഇപ്പോഴിതാ ഓഫറിലും തിളങ്ങുന്നു.

ദീപാവലി കാലത്ത് Amazon.in അല്ലെങ്കില്‍ Reliance Digital എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് റിലയന്‍സ് ജിയോ ബുക്ക് ഉപയോക്താക്കളെ ആകര്‍ഷിക്കുന്നത്. മൈക്രോസോഫ്റ്റ് ഓഫീസിലേക്ക് ആജീവനാന്ത സൗജന്യ ആക്സസ് ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്യുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഓപ്ഷനാകുന്നു.

16,499 രൂപയ്ക്ക് വിപണികളില്‍ അവതരിപ്പിച്ച ജിയോബുക്ക് നിലവില്‍ ദീപാവലി ഓഫറിന്റെ ഭാഗമായി വെറും 12,890 രൂപയ്ക്ക് ലഭ്യമാകും. 64 ജിബി സ്റ്റോറേജും, 4 ജിബി റാമും ഉള്ള മോഡലാണിത്. വാങ്ങുന്നവരുടെ ഭാരം കുറയ്ക്കുന്നതിനായി അംബാനി ആകര്‍ഷകമായ ഇഎംഐ ഓപ്ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 12,890 രൂപ ഒറ്റയടിക്കു കൊടുക്കേണ്ടതില്ലെന്നു സാരം.

ജിയോബുക്ക് 11 എന്ന മോഡലില്‍ മീഡിയടെക് 8788 പ്രോസസര്‍ ആണ് ഉപയോഗിച്ചിട്ടുള്ളത്. ഇതു മാന്യമായ പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന ചിപ്പ്‌സെറ്റാണ്. ആന്‍ഡ്രോയിഡ് അധിഷ്ഠിതമായി റിലയന്‍സ് തന്നെ വിപുലീകരിച്ച ജിയോ ഒഎസില്‍ ആണ് പ്രവര്‍ത്തനം.

ഇതൊരു 4ജി ലാപ്ടോപ്പാണ്. അതായത് ജിയോ ബുക്ക് 4ജി മൊബൈല്‍ നെറ്റ്വര്‍ക്ക് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. കൂടാതെ വൈ ഫൈ ഓപ്ഷനും ലഭ്യമാണ്.
11.6 ഇഞ്ച് ഡിസ്പ്ലേ അത്യവശ്യം മികച്ചതാണ്. 990 ഗ്രാം മാത്രമാണ് ഭാരം.

സുഖമായി കൊണ്ടുനടക്കാം എന്നു സാരം. നിലവില്‍ റിലയന്‍സിന്റെ ഐക്കണിക്ക് നില കളര്‍ ഓപ്ഷനില്‍ മാത്രമാണ് ലാപ്‌ടോപ് ലഭ്യമാകുക. എട്ട് മണിക്കൂര്‍ ശരാശരി ബാറ്ററി ലൈഫ് ജിയോ ബുക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപകരണത്തിന് 12 മാസത്തെ വാറന്റിയുണ്ട്.

X
Top