രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

5385 കോടി രൂപയുടെ പ്രൊജക്ട് പൂര്‍ത്തിയാക്കാന്‍ മള്‍ട്ടിബാഗര്‍ കമ്പനി

മുംബൈ: കഴിഞ്ഞ 2 വര്‍ഷത്തില്‍ 120 ശതമാനത്തിലധികം വളര്‍ന്ന ഓഹരിയാണ് ടെക്സ്മാകോ റെയില്‍ ആന്റ് എഞ്ചിനീയറിംഗ് കമ്പനി ഓഹരി. 16,722 വാഗണുകള്‍ നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭ്യമായതായി കമ്പനി ഈയിടെ അറിയിച്ചു. . 5,385 കോടി രൂപ ചെലവ് വരുന്ന പ്രൊജക്ട് 39 മാസത്തിനുള്ളില്‍ തീര്‍ക്കണം.

നേരത്തെയിത് 20067 വാഗണുകളുടേതായിരുന്നു. എന്നാല്‍ പിന്നീട് പരിഷ്‌ക്കരിച്ചു. ടെക്‌സ്മാകോ റെയില്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് ഒരു എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയാണ്.

റോളിംഗ് സ്റ്റോക്ക്, ഹൈഡ്രോ-മെക്കാനിക്കല്‍ ഉപകരണങ്ങള്‍, സ്റ്റീല്‍ കാസ്റ്റിംഗുകള്‍, റെയില്‍ ഇപിസി, പാലങ്ങള്‍, മറ്റ് സ്റ്റീല്‍ ഘടനകള്‍ എന്നിവ നിര്‍മ്മിക്കുന്നു. വെള്ളിയാഴ്ച 0.76 ശതമാനം ഉയര്‍ന്ന് 66.45 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. 2100 കോടി രൂപയാണ് മാര്‍ക്കറ്റ് കാപ്.

കമ്പനി ഓഹരി 1 വര്‍ഷത്തില്‍ 75 ശതമാനം ഉയര്‍ന്നു.

X
Top