മുംബൈ: ഐടി കമ്പനിയായ സെന്‍സര്‍ ടെകിന് വാങ്ങല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ്. 295 രൂപയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ 52 ആഴ്ചയിലെ താഴ്ചയിലാണ് ഓഹരിയുള്ളത്.
ഓഹരി, 2022 ല്‍ ഇതുവരെ 57 ശതമാനം തിരുത്തല്‍ വരുത്തി. മികച്ച ജൂണ്‍പാദ ഫലങ്ങളാണ് കമ്പനിയുടെ ലക്ഷ്യവില വര്‍ധിപ്പിക്കാന്‍ ബ്രോക്കറേജ് സ്ഥാപനത്തെ പ്രേരിപ്പിക്കുന്നത്. വരുമാനം പാദാടിസ്ഥാനത്തില്‍ 3 ശതമാനം വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്കായിരുന്നു.
155.9 മില്യണ്‍ ഡോളറാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. 6,126 കോടി വിപണിമൂല്യമുള്ള മിഡ് ക്യാപ്പ് കമ്പനിയാണ് സെന്‍സാര്‍. ആറുമാസത്തില്‍ 51.29 ശതമാനവും കഴിഞ്ഞ മാസം 13.74 ശതമാനവും ഇടിവ് നേരിട്ട ഓഹരിയാണിത്. സെപ്തംബര്‍ 6, 2021 ല്‍ രേഖപ്പെടുത്തിയ 587 രൂപയാണ് 52 ആഴ്ചയിലെ ഉയരം.
നിലവില്‍ 52 ആഴ്ചയിലെ താഴ്ചയായ 229 രൂപയിലാണ് ഓഹരിയുള്ളത്.. 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 57 ശതമാനം താഴെയുമാണ്. 5, 20,50,100,200 ദിവസ മൂവിംഗ് ആറവേജുകള്‍ക്ക് താഴെയാണ് ഓഹരി