ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി മാറ്റിയിരിക്കയാണ് യുഗ് ഡെക്കോര്‍ കമ്പനി. നേരത്തെ നിശ്ചയിച്ച സെപ്തംബര്‍ 30 ല്‍ നിന്നും ഒക്ടോബര്‍ 3 ലേയ്ക്കാണ് തീയതി മാറ്റിയത്. 1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്.
കൈവശമുള്ള രണ്ട് ഓഹരിയ്ക്ക് ഒരു ഓഹരി ബോണസായി ലഭ്യമാകും. ഇതോടെ കമ്പനിയുടെ ഓഹരി മൂലധനം 11 കോടി രൂപയുടേതാകും. നിലവില്‍ അത് 4.25 കോടി രൂപയുടേതാണ്.
10 രൂപ മുഖവിലയുള്ള 67.50 ഓഹരികളാണ് അധികം സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. സ്‌മോള്‍ ക്യാപ് സ്ഥാപനമായ യുഗ് ഡെക്കോര്‍ ലിമിറ്റഡ് കെമിക്കല്‍ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്നു. വിപണി മൂല്യം 38.78 കോടി രൂപ.
യുഗ്‌കോള്‍ എന്ന ബ്രാന്‍ഡിന് കീഴില്‍, കോണ്‍ടാക്റ്റ് പശ, പിവിഎ പശ, മരം പശ, ഷൂ പശ എന്നിവയുള്‍പ്പെടെ വിവിധ പശകള്‍ നിര്‍മ്മിക്കുന്നതാണ് പ്രവര്‍ത്തനം. ബംഗ്ലാദേശ്, ദുബായ്, സൗദി അറേബ്യ, എത്യോപ്യ, ഇറാഖ്, മൊസാംബിക്, നേപ്പാള്‍, ശ്രീലങ്ക, ടാന്‍സാനിയ, യെമന്‍ എന്നിവിടങ്ങളിലേയ്ക്ക് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
2022 ല്‍ ഇതുവരെ 120 ശതമാനം ഉയര്‍ച്ച നേടിയ ഓഹരിയാണ് യുഗ് ഡെക്കോറിന്റേത്. 25.90 രൂപയില്‍ നിന്നും 57 രൂപയിലേയ്ക്കായിരുന്നു കുതിപ്പ്. ആറ് മാസത്തില്‍ 90 ശതമാനവും കഴിഞ്ഞ ഒരു മാസത്തില്‍ 75 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.