ന്യൂഡല്‍ഹി: തിങ്കളാഴ്ച റെക്കോര്‍ഡ് ഉയരം കുറിച്ച ഓഹരിയാണ് വിനൈല്‍ കെമിക്കല്‍സിന്റേത്. 2 ശതമാനം ഉയര്‍ന്ന് 523 രൂപയിലേയ്ക്ക് സ്‌റ്റോക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ 5 സെഷനുകളിലായി 38 ശതമാനത്തിന്റെ നേട്ടമാണ് സ്‌റ്റോക്ക് രേഖപ്പെടുത്തിയത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, പരേഖ് ഗ്രൂപ്പിന് കീഴിലുള്ള വിനൈല്‍ കെമിക്കല്‍സ് (ഇന്ത്യ) ലിമിറ്റഡ്, പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (പിഐഎല്‍) പ്രമോട്ട് ചെയ്യുന്ന കമ്പനിയാണ്. വിനൈല്‍ അസറ്റേറ്റ് മോണോമറിന്റെ വ്യാപാരത്തിലേര്‍പ്പെട്ടിരിക്കുന്ന കെമിക്കല്‍ കമ്പനിയാണ് ഇത്.
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ 14.5 കോടി രൂപയാക്കി അറ്റാദായം ഉയര്‍ത്താന്‍ കമ്പനിയ്ക്കായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ അറ്റാദായം 4 കോടി രൂപ മാത്രമായിരുന്നു. 120.5 കോടി രൂപയുണ്ടായിരുന്ന വരുമാനം 166 കോടി രൂപയാക്കാനും സാധിച്ചു.
ആറ് മാസത്തില്‍ 113 ശതമാനവും ഒരു വര്‍ഷത്തില്‍ 120 ശതമാനവും ഉയര്‍ച്ച കൈവരിച്ച മള്‍ട്ടിബാഗര്‍ ഓഹരിയാണ് വിനൈല്‍ കെമിക്കല്‍സിന്റേത്.