ന്യൂഡല്‍ഹി: ജൂണ്‍ 21 ന് എക്സ് ബോണസാകുന്ന ഓഹരിയാണ് ഗുല്‍ഷന്‍ പോളിയോല്‍സ് ലിമിറ്റഡിന്റെത്. 1:5 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരി വിതരണം ചെയ്യുന്നത്. കഴിഞ്ഞ 3 വര്‍ഷത്തില്‍ 714 ശതമാനവും 5 വര്‍ഷത്തില്‍ 352 ശതമാനവും നേട്ടമുണ്ടാക്കിയ സ്റ്റോക്കാണിത്.
വെള്ളിയാഴ്ച ഓഹരി 1.93 ശതമാനം ഉയര്‍ന്ന് 279.75 രൂപയിലെത്തി. ഓഹരിയുടെ ഒരു വര്‍ഷത്തെ നേട്ടം 11.39 ശതമാനം. റിലേറ്റീവ് സ്ട്രെങ്ത് ഇന്‍ഡെക്സ് (ആര്‍എസ്ഐ) 55.3 ലാണ്.
അതുകൊണ്ട് തന്നെ,ഓഹരി അമിത വില്‍പന,അമിത വാങ്ങല്‍ ഘട്ടങ്ങള്‍ അഭിമുഖീകരിക്കുന്നില്ല. 20,50,100,200 ദിന മൂവിംഗ് ആവറേജിന് മുകളിലാണെങ്കിലും 5 ദിന മൂവിംഗ് ആവറേജിന് താഴെയാണ്.
എഥനോള്‍ / ജൈവ ഇന്ധനം, ധാന്യം, ധാതു അധിഷ്ഠിത സ്‌പെഷ്യാലിറ്റി ഉല്‍പ്പന്നങ്ങളുടെ ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കളാണ് ഗുല്‍ഷന്‍ പോളിയോള്‍സ് ലിമിറ്റഡ്.