ന്യൂഡല്‍ഹി: 0.79 ശതമാനം താഴ്ന്ന് വെള്ളിയാഴ്ച 767.80 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരിയാണ് യുപിഎല്‍ ലിമിറ്റഡിന്റേത്. എന്നാല്‍ 20 വര്‍ഷത്തില്‍ 63,883.33 ശതമാനം ഉയര്‍ന്ന ഓഹരിയാണിത്. 2022 ജൂലൈ 5 ന് 1.20 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 767.80 രൂപയിലെത്തിയത്.
20 വര്‍ഷം മുന്‍പ് യുപിഎല്ലില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപ നിലവില്‍ 6.39 കോടി രൂപയായി മാറിയിരിക്കും. കഴിഞ്ഞ 5 വര്‍ഷത്തില്‍ 38.31 ശതമാനവും ഒരുവര്‍ഷത്തില്‍ 6.79 ശതമാനം ഉയരാനും സ്‌റ്റോക്കിനായി. 2022 ല്‍ ഇതുവരെ 0.47 ശതമാനം നേട്ടം കൈവരിച്ച ഓഹരിയുടെ ആറ് മാസത്തെ വളര്‍ച്ച 9.04 ശതമാനമാണ്.
ഒരു മാസത്തില്‍ 8.91 ശതമാനം ഓഹരി ശക്തിയാര്‍ജ്ജിച്ചു. മെയ് 4, 2022 ല്‍ രേഖപ്പെടുത്തിയ 848 രൂപയാണ് 52 ആഴ്ചയിലെ ഉയരം. ജൂണ്‍ 23, 2022 ലെ 607.50 52 ആഴ്ചയിലെ താഴ്ചയുമാണ്.
നിലവിലെ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്നും 9.45 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്നും 26.38 ശതമാനം ഉയരെയുമാണ്. നിലവിലെ വിലയായ 767.80, 5,10 എക്‌സ്‌പൊണന്‍ഷ്യല്‍ ആവറേജിന് താഴെയാണുള്ളത്. എന്നാല്‍ 20,50,100,200 ദിന എക്‌സ്‌പൊണന്‍ഷ്യല്‍ മൂവിംഗ് ആവറേജിന് മുകളിലുമാണ്.
ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 10,821 കോടി രൂപ വരുമാനം നേടി. മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 27 ശതമാനം കൂടുതല്‍. അറ്റാദായം 28.54 ശതമാനം വര്‍ധിപ്പിച്ച് 877 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.
58,671.05 കോടി വിപണി മൂല്യമുള്ള ലാര്‍ജ് ക്യാപ്പ് കമ്പനിയാണ് യുപിഎല്‍ ലിമിറ്റഡ്. കെമിക്കല്‍ വ്യവസായമാണ് പ്രവര്‍ത്തനരംഗം. കാര്‍ഷിക മേഖല സൊല്യൂഷനുകളില്‍ ആഗോള നേതൃസ്ഥാനം വഹിക്കുന്ന കമ്പനികളിലൊന്നാണിത്.
ജൈവ, വിള സംരക്ഷണം, വിത്ത് സംസ്‌കരണം, വിളവെടുപ്പിന് ശേഷമുള്ള പരിഹാരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധതരം കൃഷിയോഗ്യമായ വിളകള്‍ക്ക് കാര്‍ഷിക പരിഹാരങ്ങള്‍ കമ്പനി നല്‍കുന്നു. ഭക്ഷ്യവിതരണ വ്യവസായത്തിന്റെ 90 ശതമാനവും കമ്പനിയുടെ പരിധിയിലാണ്. ഐഒടി സാങ്കേതിക വിദ്യയും മറ്റ് മുന്നേറ്റങ്ങളും ഉപയോഗിച്ച് ആഗോള തലത്തില്‍ കാര്‍ഷിക പരിഹാര മാര്‍ഗ്ഗങ്ങള്‍ കെമക്കലുകളിലൂടെ കമ്പനി ലഭ്യമാക്കുന്നു.