ന്യൂഡല്‍ഹി:ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 12 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ക്യാപ്പ് ഓഹരിയായ വരിമാന്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ്. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. ഓഗസ്റ്റ് 11 ന് ഓഹരി എക്‌സ് സ്പളിറ്റാകും.
വെള്ളിയാഴ്ച 5 ശതമാനം ഉയര്‍ന്ന ഓഹരി 181.75 രൂപയില്‍ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 350.99 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണ് വരിമാന്‍ ഗ്ലോബല്‍ സ്വന്തമാക്കിയത്. 2022 ല്‍ 420.77 ശതമാനവും ആറുമാസത്തില്‍ 105.95 ശതമാനവും കഴിഞ്ഞമാസം 10.15 ശതമാനവും ഉയര്‍ച്ച നേടി.
മാര്‍ച്ച് 24 ന് 52 ആഴ്ചയിലെ ഉയരമായ 218.50 രൂപ രേഖപ്പെടുത്തി. നവംബര്‍ 15,2021 ന് കുറിച്ച 25.70 രൂപയാണ് 52 ആഴ്ചയിലെ താഴ്ച. നിലവില്‍ 52 ആഴ്ചയിലെ ഉയരത്തില്‍ നിന്ന് 16.81 ശതമാനം താഴെയും 52 ആഴ്ചയിലെ താഴ്ചയില്‍ നിന്ന് 607 ശതമാനം ഉയരത്തിലുമാണ് ഓഹരി.
328.48 വിപണി മൂല്യമുള്ള, സ്‌മോള്‍ക്യാപ്പ് കമ്പനിയായ വരിമാന്‍ ഗ്ലോബല്‍ എന്റര്‍പ്രൈസസ് വിവര സാങ്കേതിക രംഗത്താണ് പ്രവര്‍ത്തിക്കുന്നത്. സോഫ്റ്റ് വെയര്‍ ഡെവലപ്പ്‌മെന്റ്, ഐടി അടിസ്ഥാസൗകര്യ വികസനം, ഹാര്‍ഡ് വെയര്‍ വിതരണം എന്നിവയാണ് വരുമാന സ്രോതസ്സുകള്‍. 30.49 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍മാരും 69.51 ശതമാനം ഓഹരികള്‍ നിക്ഷേപകരും കയ്യാളുന്നു.