Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഓഹരി തിരിച്ചുവാങ്ങലിനൊരുങ്ങി മള്‍ട്ടിബാഗര്‍ കമ്പനി

ന്യൂഡല്‍ഹി: ഓഹരി തിരിച്ചുവാങ്ങലിനും ലാഭവിഹിത വിതരണത്തിനും ഒരുങ്ങുകയാണ് മള്‍ട്ടിബാഗര്‍ കമ്പനിയായ ശ്യാം സെഞ്ച്വറി ഫെറസ് ലിമിറ്റഡ്. ഈ മാസം 24 ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇതിനുള്ള റെക്കോര്‍ഡ് തീയതി പ്രഖ്യാപിക്കും. 1 രൂപ മുഖവിലയുള്ള 1 കോടി ഓഹരികള്‍ 28 രൂപ നിരക്കിലാണ് കമ്പനി തിരികെ വാങ്ങുക.

മൊത്തം അടച്ചു തീര്‍ത്ത മൂലധനത്തിന്റെ 4.50 ശതമാനമാണ് ഇത്. ഇതിനായി 28 കോടി രൂപ വകയിരുത്തും. ‘ടെന്‍ഡര്‍ ഓഫര്‍’ വഴി ഇന്ത്യ (സെക്യൂരിറ്റീസ് ബൈബാക്ക്) റെഗുലേഷന്‍സ്, 2018 (‘ബൈബാക്ക് റെഗുലേഷന്‍സ്’) ഭേദഗതി പ്രകാരം, ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

സമാനമായി 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.30 പൈസ അഥവാ 30 ശതമാനം ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ 22.15 രൂപയിലാണ് ഓഹരിയുള്ളത്. കഴിഞ്ഞ 3 വര്‍ഷത്തില്‍ 689.29 ശതമാനം മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ശ്യാം സെഞ്ച്വറി ഫെറസ് ലിമിറ്റഡിന്റേത്.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 154.6 ശതമാനവും ഒരു വര്‍ഷത്തില്‍ 49.16 ശതമാനവും 2022 ല്‍ 28.41 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി. 493.22 കോടി വിപണി മൂല്യമുള്ള ശ്യാം സെഞ്ച്വറി ഫെറസ് ലിമിറ്റഡ് ഫെറോ സിലിക്കോണ്‍ ഉത്പാദിപ്പിക്കുന്ന സ്‌മോള്‍ ക്യാപ്പ് കമ്പനിയാണ്. സ്റ്റെയ്ന്‍ലസ് സ്റ്റീല്‍, മൈല്‍ഡ് സ്റ്റീല്‍, എംഎസ് സ്റ്റീല്‍ എന്നിവ നിര്‍മ്മിക്കാനുപയോഗിക്കുന്ന പ്രധാന അസംസ്‌കൃത വസ്തുവാണ് ഫെറോ സിലിക്കോണ്‍.

X
Top