Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

1ലക്ഷം പത്ത് വര്‍ഷത്തില്‍ 1.19 കോടി രൂപയാക്കിയ മള്‍ട്ടിബാഗര്‍

മുംബൈ: ഭൗമ രാഷ്ട്രീയ സാഹചര്യങ്ങള്‍, മാന്ദ്യം, കോവിഡ് 19 എന്നീ പ്രതികൂലാവസ്ഥകള്‍ക്കിടയിലും നിരവധി മള്‍ട്ടിബാഗറുകള്‍ സൃഷ്ടിക്കാന്‍ ഇന്ത്യന്‍ ഓഹരി വിപണിയ്ക്കായി. പതിന്മടങ്ങ് നേട്ടമുണ്ടാക്കിയ ഇത്തരം ഓഹരികളില്‍ ഒന്നാണ് കെമിക്കല്‍ ഓഹരിയായ ദീപക് നൈട്രേറ്റ്.

ഓഹരി വില ചരിത്രം
നിലവില്‍ വില്‍പന സമ്മര്‍ദ്ദം നേരിടുകയാണ് ഓഹരി. അതുകൊണ്ടുതന്നെ, ഒരു വര്‍ഷത്തേയും 2022 ലേയും കണക്കെടുത്താല്‍, യഥാക്രമം 20 ശതമാനം, 5 ശതമാനം എന്നിങ്ങനെയാണ് നഷ്ടം. അതേസമയം 1280 ശതമാനമാണ് 5 വര്‍ഷത്തില്‍ ഓഹരി കൈവരിച്ച നേട്ടം. 145 രൂപയില്‍ നിന്നും 2030 രൂപയിലേയ്ക്കായിരുന്നു ഉയര്‍ച്ച. സമാനമായി, 10 വര്‍ഷത്തില്‍ 119 മടങ്ങ് ഉയര്‍ച്ച കൈവരിക്കാനും ദീപക് നൈട്രേറ്റ് ഓഹരിയ്ക്കായി.

നിക്ഷേപത്തിന്റെ സ്വാധീനം
2022 ല്‍ ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, ഇന്നത് 80,000 രൂപയായും ഒരു വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം, 95000 രൂപയായും കുറയുമായിരുന്നു.

അതേസമയം 5 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം രൂപ 13.80 ലക്ഷം രൂപയായും 10 വര്‍ഷം മുന്‍പായിരുന്നു നിക്ഷേപമെങ്കില്‍ 1 ലക്ഷം 1.19 കോടി രൂപയായും മാറിയിരിക്കും.

കമ്പനി
1970 ല്‍ രൂപം കൊണ്ട ദീപക് നൈട്രേറ്റ് 24759.43 കോടി വിപണി മൂല്യമുള്ള മിഡ് ക്യാപ്പ് കമ്പനിയാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള ഒരു കെമിക്കല്‍ നിര്‍മ്മാണ കമ്പനിയാണിത്. ഓര്‍ഗാനിക്, അജൈവ, ഫൈന്‍, സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് ദീപക് നൈട്രേറ്റ്.

വ്യാവസായിക സ്‌ഫോടകവസ്തുക്കള്‍, പെയിന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, പോളിമറുകള്‍, ഒപ്റ്റിക്കല്‍െ്രെബറ്റ്‌നറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഇന്റര്‍മീഡിയറീസും കമ്പനി ഉത്പാദിപ്പിക്കുന്നു. സോഡിയം നൈട്രേറ്റ്, നൈട്രോടൂലെന്‍സ് എന്നിവയില്‍ ഇതിന് 70% വിപണി വിഹിതമുണ്ട്.ചില സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍ നിര്‍മ്മിക്കുന്ന ആഗോളതലത്തിലെ മികച്ച മൂന്ന് കമ്പനികളില്‍ ഒന്നാണിത്.

X
Top