ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഉയര്‍ന്ന നേട്ടം കൈവരിച്ച് ടാറ്റ ഗ്രൂപ്പിലെ മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ടാറ്റ ഗ്രൂപ്പിലെ മള്‍ട്ടിബാഗറായ ടാറ്റ ഇലക്‌സി തിങ്കളാഴ്ച എക്കാലത്തേയും ഉയരമായ 9630 രൂപ രേഖപ്പെടുത്തി. 2022 ല്‍ മാത്രം 61 ശതമാനത്തിന്റെ നേട്ടമാണ് ഓഹരി സ്വന്തമാക്കിയത്. ക്ലൗഡ് അധിഷ്ഠിത പ്ലാറ്റ്‌ഫോമുകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കരാറുകളില്‍ ഏര്‍പ്പെട്ടതിനാല്‍ ടാറ്റ ഇലക്‌സി കഴിഞ്ഞ പാദത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

പ്രവര്‍ത്തന വരുമാനം 30 ശതമാനം വര്‍ധിപ്പിച്ച് 725.9 കോടി രൂപയാക്കിയ കമ്പനി അറ്റാദായത്തില്‍ 63 ശതമാനത്തിന്റെ വര്‍ധനവ് വരുത്തി. നിലവില്‍ 184.7 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. ഇബിറ്റ മാര്‍ജിന്‍ 30 ബിപിഎസ് വര്‍ധിപ്പിച്ച് 32.8 ശതമാനമാക്കാനും കമ്പനിയ്ക്കായി.

ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ഡിസൈന്‍ സേവനങ്ങള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്റ് വളര്‍ച്ചയ്ക്ക് ഇന്ധനമായി. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ അനുമാന പ്രകാരം 2023/24 സാമ്പത്തിക വര്‍ഷങ്ങളില്‍ 24%/15.3% ശതമാനം എന്നിങ്ങനെ കമ്പനി വളരും. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 99 രൂപയില്‍ നിന്നും 8362 രൂപയിലെത്തിയ ഓഹരി 3,5 വര്‍ഷങ്ങളില്‍ 1194 ശതമാനം, 896 ശതമാനം എന്നിങ്ങനെ നേട്ടം കൈവരിച്ചിരുന്നു.

1989 ല്‍ ബെഗളൂരുവില്‍ സ്ഥാപിതമായ ടാറ്റ ഇലക്‌സി (53,547.15 കോടി രൂപ വിപണി മൂലധനമുള്ള) മിഡ് ക്യാപ് കമ്പനിയാണ്. പ്രൊഡക്ട് ഡിസൈനിംഗും സാങ്കേതിക സേവനങ്ങളും പ്രദാനം ചെയ്യുന്ന കമ്പനി മേഖലയില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനത്താണ്.

ഉത്പന്നങ്ങള്‍ വികസിപ്പിക്കുക, അവ ഡിസൈന്‍ ചെയ്യുക, ടെസ്റ്റ് ചെയ്യുക, സാങ്കേതികവിദ്യ കണ്‍സള്‍ട്ടിംഗ് നടത്തുക എന്നിവയാണ് പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍.ബ്രോഡ്കാസ്റ്റ്, കമ്യൂണിക്കേഷന്‍സ്, ഓട്ടോമോട്ടീവ് കമ്പനികളാണ് പ്രധാന ക്ലയ്ന്റുകള്‍.

X
Top