ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ നേട്ടം കൊയ്ത് മഹാരാഷ്ട്ര സീംലെസ്

മുംബൈ: റഷ്യ-ഉക്രൈന്‍ യുദ്ധം കാരണം കടുത്ത പ്രതിസന്ധിയാണ് ലോകമെമ്പാടുമുള്ള കമ്പനികള്‍ അഭിമുഖീകരിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവും പണപ്പെരുപ്പവും പ്രവര്‍ത്തന മാര്‍ജിനെ ബാധിച്ചു. എന്നാല്‍ യുദ്ധം കാരണം നേട്ടമുണ്ടാക്കിയ കമ്പനികളും അനവധി.

അക്കൂട്ടത്തില്‍പെട്ട ഒന്നാണ് മഹാരാഷ്ട്ര സീംലെസ്. പൈപ്പ്, ട്യൂബ് നിര്‍മ്മാതാക്കളായ മഹാരാഷ്ട്ര സീംലെസ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിക്ഷേപകരുടെ പണം ഇരട്ടിയാക്കി.താനെ ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

ഉയര്‍ന്ന ക്രൂഡ് ഓയില്‍ വിലയാണ് കമ്പനിയുടെ സാധ്യതകള്‍ മെച്ചപ്പെടുത്തിയത്. വിതരണക്കുറവ് കാരണം യുഎസ്എ, കാനഡ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ പര്യവേക്ഷണ, ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെട്ടു. പര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന പൈപ്പുകള്‍ക്ക് വന്‍ ഡിമാന്റുണ്ടായി.

ഇതോടെ ഗുണനിലവാര പൈപ്പുകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മഹാരാഷ്ട്ര സീംലെസ് നേട്ടത്തിലായി. ധാരാളം അന്വേഷണങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ശക്തമായ ഡിമാന്‍ഡ് തുടരുമെന്നാണ് പ്രതീക്ഷയെന്നും മാനേജ്‌മെന്റ് പറഞ്ഞു. ഡിപി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഭാഗമായ കമ്പനി, പ്രാഥമികമായി ഓയില്‍ & ഗ്യാസ് മേഖലയെ പോഷിപ്പിക്കുന്നു.

പവര്‍ പ്ലാന്റുകള്‍, ബോയിലറുകള്‍, വളങ്ങള്‍, കെമിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍, ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് എന്നീരംഗത്തും സാന്നിധ്യമുണ്ട്. ജൂണിലവസാനിച്ച പാദത്തില്‍ കമ്പനി 1,352 കോടി രൂപയുടെ വരുമാനം നേടിയിരുന്നു. തൊട്ടുമുന്‍ പാദത്തേക്കാള്‍ 87 ശതമാനം കൂടുതലാണ് ഇത്. അറ്റാദായം 59 ശതമാനം വര്‍ധിപ്പിച്ച് 153 കോടി രൂപയാക്കാനും കമ്പനിയ്ക്കായി.

ആഭ്യന്തര കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭെല്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഐഎസ്ജിഇസി, എന്‍ടിപിസി, ലാര്‍സന്‍ ആന്റ് ടൂബ്രോ, അദാനി, ഡിഎല്‍എഫ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് ,യൂണിടെക് എന്നിവ നേരത്തെ ക്ലയ്ന്റുകളാണ്. തുടര്‍ന്നും കമ്പനി മികച്ച നേട്ടം കൈവരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനങ്ങളായ ജിസിഎല്‍ സെക്യൂരിറ്റീസും എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസും പറയുന്നത്. പുനരുപയോഗിക്കുന്ന വൈദ്യുതി ഉത്പാദന രംഗത്തേയ്ക്കും മഹാരാഷ്ട്ര സീംലെസ് ഈയിടെ കാലെടുത്തുവച്ചിരുന്നു.

X
Top