ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 1 രൂപ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കയാണ് എജിഐ ഇന്‍ഫ്ര. മാര്‍ച്ച് 22 ആണ് ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി. 30 ദിവസത്തിനകം വിതരണം പൂര്‍ത്തിയാക്കും.
സെപ്തംര്‍ 18,2018 ന് ശേഷം 5 ലാഭവിഹിതങ്ങളാണ് കമ്പനി വിതരണം ചെയ്തത്. 10 ശതമാനം ലാഭവിഹിതത്തിന്റെ യീല്‍ഡ് 0.21 ശതമാനം. 471 രൂപയാണ് നിലവിലെ ഓഹരി വില.
മൂന്നാംപാദത്തില്‍ 62.57 കോടി രൂപയുടെ വരുമാനം നേടാന്‍ കമ്പനിയ്ക്ക് സാധിച്ചു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 51.33 കോടി രൂപ രേഖപ്പെടുത്തിയ സ്ഥാനത്താണിത്. എബിറ്റ 12.65 കോടി രൂപയില്‍ നിന്നും 15.88 കോടി രൂപയായി.
കഴിഞ്ഞ 5 വര്‍ഷത്തില്‍ 184.94 ശതമാനം ഉയര്‍ന്ന ഓഹരി മൂന്ന് വര്‍ഷത്തില്‍ 750 ശതമാനവും ഒരു വര്‍ഷത്തില്‍ 96.87 ശഥമാനവും നേട്ടമുണ്ടാക്കി.