കംപ്യൂട്ടർ ഇറക്കുമതിയിൽ നിയന്ത്രണം കൊണ്ടുവരാൻ ഇന്ത്യഇന്ത്യ- കാനഡ നയതന്ത്ര സംഘർഷം: വ്യാപാര ബന്ധത്തിൽ പ്രതിസന്ധിക്ക് സാധ്യതവിദേശനാണ്യ ശേഖരത്തില്‍ കുതിച്ചുയര്‍ന്ന് ഇന്ത്യ; ലോക രാജ്യങ്ങളില്‍ നാലാം സ്ഥാനംനാല് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കെതിരായ നടപടി: നയം വ്യക്തമാക്കി ആർബിഐ ഗവർണർകേരളത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 6 വർഷത്തിനിടെ 40% വർധന

അവകാശ ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: മള്‍ട്ടിബാഗര്‍ സ്‌മോള്‍ക്യാപ്പ് കമ്പനിയായ മെര്‍ക്യുറി മെറ്റല്‍സ് ലിമിറ്റഡ് അവകാശ ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 4 നിശ്ചയിച്ചു. 3 രൂപ മുഖവിലയുള്ള (2 രൂപ പ്രീമിയം ഉള്‍പ്പടെ)15,99,14,548 ഓഹരികളാണ് ഇത്തരത്തില്‍ കമ്പനി വിതരണം ചെയ്യുക. മൊത്തം 47,97,43,752 രൂപയുടെ ഓഹരികളാണ് ഇത്.

ഓരോ ഇക്വിറ്റി ഓഹരികള്‍ക്കും 23 അവകാശ ഓഹരികള്‍ ലഭ്യമാകും. ഓഗസ്റ്റ് 16 മുതല്‍ 30 വരെയാണ് ഇഷ്യു കാലയളവ്. നിലവില്‍ 7.87 രൂപയാണ് മെര്‍ക്യുറി മെറ്റല്‍സ് ഓഹരി വില.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 325.41 ശതമാനം ഉയര്‍ച്ച നേടിയ മള്‍ട്ടിബാഗര്‍ ഓഹരിയാണിത്. 2022 ല്‍ മാത്രം 230.67 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കാന്‍ ഓഹരിയ്ക്കായി. ആറ് മാസത്തെ ഉയര്‍ച്ച 216.06 ശതമാനവും 1 മാസത്തെ ഉയര്‍ച്ച 126.80 ശതമാനവുമാണ്.

5.47 കോടി രൂപ വിപണി മൂല്യമുള്ള സ്‌മോള്‍ക്യാപ്പ് കമ്പനിയാണ് മെര്‍ക്യുറി മെറ്റല്‍സ് ലിമിറ്റഡ്. ഒരു കമ്പനി, കൈവശം വയ്ക്കുന്ന ഓഹരികള്‍ക്ക് ആനുപാതികമായി, ഓഹരി ഉടമകള്‍ക്ക് പ്രത്യേകം ഓഹരികള്‍ വാഗ്ദാനം ചെയ്യുന്നതാണ് അവകാശ ഓഹരികള്‍.

X
Top