2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

എക്കാലത്തേയും ഉയര്‍ന്ന വില രേഖപ്പെടുത്തി മള്‍ട്ടിബാഗര്‍ പേപ്പര്‍ ഓഹരി

ന്യൂഡല്‍ഹി: ദുര്‍ബലമായ വിപണിയില്‍ റെക്കോര്‍ഡ് ഉയരം രേഖപ്പെടുത്തിയിരിക്കയാണ് ജെകെ പേപ്പര്‍ ലിമിറ്റഡ് ഓഹരി. രാവിലത്തെ ട്രേഡില്‍ 452 രൂപ കുറിച്ച ഓഹരി, പിന്നീട് ഇടിവ് നേരിട്ട് 425.30 രൂപയിലെത്തി. നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ 115 ശതമാനം നേട്ടമുണ്ടാക്കിയ സ്റ്റോക്കാണ് ജകെ പേപ്പറിന്റേത്.

ഒരു വര്‍ഷത്തെ വളര്‍ച്ച 126 ശതമാനം. കോപ്പിയര്‍ പേപ്പര്‍, കോട്ടഡ് പേപ്പര്‍, പാക്കേജിംഗ് ബോര്‍ഡുകള്‍ എന്നിവയുടെ രാജ്യത്തെ മുന്‍നിര നിര്‍മ്മാതാക്കളില്‍ ഒന്നായ ജെകെ പേപ്പര്‍ ഏകദേശം 578 കോടി രൂപയ്ക്ക് ഹൊറൈസണ്‍ പാക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിനേഉം സെക്യൂരിറ്റിപാക്‌സ് പാക്കേജിംഗ് പ്രൈവറ്റ് ലിമിറ്റഡിനേയും ഏറ്റെടുക്കുകയാണ്. എച്ച്പിപിഎലും എസ്പിപിഎലും ഇന്ത്യയിലെ മുന്‍നിര കോറഗേറ്റഡ് പാക്കേജിംഗ് നിര്‍മ്മാതാക്കളാണ്. രാജ്യത്തുടനീളം ഏഴ് പ്ലാന്റുകളാണ് ഇവര്‍ക്കുള്ളത്.

സെപ്തംബറിലവസാനിച്ച പാദത്തില്‍ 327 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്താന്‍ ജെകെ പേപ്പറിനായിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് ഇരട്ടിയലധികം വര്‍ധനവ്.പ്രവര്‍ത്തന വരുമാനം 72 ശതമാനം മെച്ചപ്പെടുത്താനുമായി.

1722.6 കോടി രൂപയാണ് കമ്പനി നേടിയ പ്രവര്‍ത്തന വരുമാനം.

X
Top