ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: 3:10 അനുപാതത്തില്‍ ബോണസ് ഓഹരി പ്രഖ്യാപിച്ചിരിക്കയാണ് പെന്നിസ്റ്റോക്കായ വീര്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ച്വര്‍ ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഒരു ഓഹരി കൈവശം വയ്ക്കുന്നവര്‍ക്ക് 3 ഓഹരികള്‍ ബോണസായി ലഭ്യമാകും. നവംബര്‍ 25 ആണ് റെക്കോര്‍ഡ് തീയതി.

1.59ശതമാനം ഉയര്‍ന്ന് 15.95 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്. കഴിഞ്ഞ 18 വര്‍ഷത്തില്‍ 2,211.59 ശതമാനം ഉയര്‍ന്ന ഓഹരിയാണ് വീര്‍ എനര്‍ജിയുടേത്. 0.69 പൈസയില്‍ നിന്നായിരുന്നു കുതിപ്പ്.

എന്നാല്‍ 5 വര്‍ഷത്തില്‍ 43.54 ശതമാനം ഇടിവ് നേരിട്ടു. മൂന്നുവര്‍ഷത്തെ കണക്കെടുത്താല്‍ 74.01 ശതമാനമാണ് ഉയര്‍ച്ച. ഒരു വര്‍ഷത്തെ നേട്ടം 18.59 ശതമാനം.

2022 ല്‍ 4.04 ശതമാനവും ഉയര്‍ന്നു. ഒക്ടോബര്‍ 2022 ലെ 20.50 രൂപയാണ് 52 ആഴ്ച ഉയരം. മാര്‍ച്ച് 2022ലെ 9.3 രൂപ 52 ആഴ്ച താഴ്ചയുമാണ്.

നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 22.92 ശതമാനം താഴെയും 52 ആഴ്ച ഉയരത്തില്‍ നി്‌നും 59.11 ശതമാനം ഉയരെയുമാണ് ഓഹരി. 18.19 കോടി വിപണി മൂല്യമുള്ള വീര്‍ എനര്‍ജി ഇന്‍ഫ്രാസ്ട്രക്ചര്‍ ഊര്‍ജ്ജ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. റിന്യൂവബിള്‍ എനര്‍ജി രംഗത്തെ മുന്‍നിര കമ്പനികളിലൊന്നാണ്.

രാജ്യത്തുടനീളം പ്രൊജക്ടുകള്‍ നടത്തുന്നു.

X
Top