ന്യൂഡല്‍ഹി: ഏകദേശം 7.3 കോടി രൂപ ബാധ്യത തീര്‍ത്തതായി വികാസ് ഇക്കോടെക്ക് അറിയിച്ചു. ഇതോടെ ബാങ്ക് കടം 71.8 കോടി രൂപയായി മാറി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 100 ശതമാനം കടരഹിതമാകുക ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം.
ഇതിനോടകം ഇവര്‍ 98.2 കോടി രൂപയുടെ ബാധ്യതകള്‍ തീര്‍ത്തിട്ടുണ്ട്. നേരത്തെ 170 കോടി രൂപയായിരുന്നു മൊത്തം കടം.വ്യാഴാഴ്ച വികാസ് ഇക്കോടെക് ലിമിറ്റഡിന്റെ ഓഹരികള്‍ 2.62 ശതമാനം താഴ്ന്ന് 3.34 രൂപയിലെത്തി.
നിലവിലെ മാസത്തില്‍ 20 ശതമാനം ഉയര്‍ന്ന സ്റ്റോക്ക് 3 വര്‍ഷത്തില്‍ 400 ശതമാനത്തിന്റെ വളര്‍ച്ചയാണ് സ്വന്തമാക്കിയത്.
സ്‌പെഷ്യാലിറ്റി കെമിക്കലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് വികാസ്. വിപണി മൂല്യം 256 കോടി രൂപ.
നാലാംപാദ അറ്റാദായം 9.52 കോടി രൂപയാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിരുന്നു. 584 ശതമാനം ഉയര്‍ച്ചയാണിത്.വരുമാനം, അതേസമയം 112 കോടി രൂപയില്‍ നിന്നും 69.6 കോടി രൂപയായി താഴ്ന്നു. ചെലവ് 81.45 കോടി രൂപയില്‍ നിന്നും 67.26 കോടി രൂപയായി ചുരുക്കാനായിട്ടുണ്ട്.