ന്യൂഡല്‍ഹി: 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപ അഥവാ 50 ശതമാനം ലാഭവിഹിതവും 1:10 അനുപാതത്തില്‍ ഓഹരി വിഭജനവും പ്രഖ്യാപിച്ചിരിക്കയാണ് തെമിസ് മെഡികെയര്‍. 4,60,13,850 രൂപയാണ് ലാഭവിഹിത ഇനത്തില്‍ വിതരണം ചെയ്യുക.
10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപയുള്ള 10 ഓഹരികളാക്കി വിഭജിക്കും. സെപ്തംബര്‍ 9 ന് ശേഷം ലാഭവിഹിതം പൂര്‍ത്തിയാക്കും. സെപ്തംബര്‍ 1 ആണ് റെക്കോര്‍ഡ് തീയതി.
83.05 കോടി രൂപയാണ് മാര്‍ച്ച് പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 1.74 ശതമാനം അധികം. അറ്റാദായം 15.52 ശതമാനം കുറഞ്ഞ് 8.40 കോടി രൂപയായി.
1,426.38 കോടി രൂപയുടെ വിപണി മൂല്യം രേഖപ്പെടുത്തിയ സ്മോള്‍ ക്യാപ് ഫാര്‍മ കമ്പനിയാണ് തെമിസ് മെഡികെയര്‍. 44 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.