സഞ്ചാരികളെ ആകർഷിക്കാൻ പുതിയ പദ്ധതികളുമായി വിയറ്റ്നാംയൂറോപ്യന്‍ യൂണിയനുമായി എഫ്ടിഎ ഉടനെന്ന് ഇന്ത്യരാജ്യത്ത് സേവന മേഖലയുടെ വളര്‍ച്ച കുറഞ്ഞുട്രംപിന്‍റെ തീരുവ ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയിലെ ഈ മേഖലകളെ2024 – 25 സാമ്പത്തിക വർഷത്തിൽ 800,000 ടിഇയു കണ്ടെയ്‌നർ കൈകാര്യം ചെയ്യ്ത് ഡിപി വേൾഡ്

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ലാഭവിഹിത വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് സ്‌മോള്‍ ക്യാപ്പ് ഫാര്‍മ കമ്പനിയായ ശുക്ര ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.50 രൂപ അഥവാ 5 ശതമാനം ലാഭവിഹിതമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 4.98 ശതമാനം താഴ്ന്ന് 203.95 രൂപയില്‍ വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തു.

കഴിഞ്ഞ 5 വര്‍ഷത്തില്‍ 273.05 ശതമാനം നേട്ടമുണ്ടാക്കിയ മള്‍ട്ടിബാഗര്‍ ഓഹരിയാണ് ശുക്ര ഫാര്‍മസ്യൂട്ടിക്കല്‍സിന്റേത്. മൂന്ന് വര്‍ഷത്തില്‍ 420.97 ശതമാനവും ഒരു വര്‍ഷത്തില്‍ 147.19 ശതമാനും 2022 ല്‍ മാത്രം 128.13 ശതമാനവും ഉയര്‍ച്ച രേഖപ്പെടുത്താനായി.

ആറ് മാസത്തെ വര്‍ധനവ് 210.83 ശതമാനം. ാഗസ്റ്റ് 30 ന് രേഖപ്പെടുത്തിയ 219.80 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 2021 നവംബറിലെ 47 രൂപ 52 ആഴ്ച താഴ്ചയാണ്. നിലവില്‍ 52 ആഴ്ച ഉയരത്തില്‍ നിന്നും 11.82 ശതമാനം താഴെയും 52 ശതമാനം താഴ്ചയില്‍ നിന്ന് 312.34 ശതമാനം ഉയരത്തിലുമാണ് ഓഹരി.

30.34 കോടി വിപണി മൂല്യമുള്ള ശുക്ര ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് ഒരു സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്. ലോകമെമ്പാടും ഉല്‍പ്പാദന സൗകര്യങ്ങളുണ്ട്. ടാബ്‌ലെറ്റുകള്‍, ക്യാപ്‌സ്യൂളുകള്‍, പാരന്റല്‍ തുടങ്ങിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു.

X
Top