ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഓഹരി വിഭജനത്തിന് ഒരുങ്ങി മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: ഓഹരി വിഭജനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മള്‍ട്ടിബാഗര്‍ കമ്പനിയായ സന്‍മിത് ഇന്‍ഫ്രാ ലിമിറ്റഡിന്റെ ഓഹരി വില ഉയര്‍ന്നു. 10 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കാനാണ് ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയത്. തുടര്‍ന്ന് ഓഹരിവില 422.60 രൂപയിലേയ്ക്ക് കുതിക്കുകയായിരുന്നു.

നിലവില്‍ 10 രൂപ മുഖവിലയുള്ള 160,00,000 ഓഹരികളാണ് കമ്പനിയുടെ അംഗീകൃത മൂലധനം. മൊത്തം 16 കോടി രൂപയുടേതാണ് ഇത്. ഓഹരി വിഭജന ശേഷം 1 രൂപ മുഖവിലയുള്ള 16,00,00,000 ഓഹരികളായി അംഗീകൃത മൂലധനം ഉയരും.

സമാനമായി അടച്ചുതീര്‍ത്ത മൂലധനം ഓഹരി വിഭജനത്തെ തുടര്‍ന്ന്
1 രൂപ മുഖവിലയുള്ള 15,80,07,500 ഓഹരികളായി (മൊത്തം 15,80,07,000 രൂപ) മാറും.നിലവില്‍ 10 രൂപ മുഖവിലയുള്ള 1,58,00,750 ഓഹരികളാണ്‌ (15,80,07,500 രൂപ) അടച്ചു തീര്‍ത്ത മൂലധനം. 10 രൂപ മുഖവിലയുള്ള 1,58,00,750 ഓഹരികളുടെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട മൂലധനം വിഭജന ശേഷം 1 രൂപ മുഖവിലയുള്ള 15,80,07,500 ആയി മാറും (15,87,07,500 രൂപ).

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 186.61 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ ഉയര്‍ച്ച നേടിയ ഓഹരിയാണ് സന്‍മിത്തിന്റേത്. 147.5 രൂപയില്‍ നിന്നും 422.60 രൂപയിലേയ്ക്കാണ് ഈ കാലയളവില്‍ ഓഹരി ഉയര്‍ന്നത്. 2022 ല്‍ 41.29 ശതമാനം ഉയര്‍ന്ന ഓഹരി കഴിഞ്ഞ 5 വര്‍ഷത്തില്‍ 4961.08 ശതമാനത്തിന്റെ ഉയര്‍ച്ച കൈവരിച്ചു.

5 വര്‍ഷത്തെ കാലയളവില്‍ 8.35 രൂപയില്‍ നിന്നും 422.60 രൂപയിലേയ്ക്ക് ഓഹരി വളരുകയായിരുന്നു. 667.74 കോടി മൂലധനമുള്ള സന്‍മിത് ഇന്‍ഫ്ര ഒരു സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്.

X
Top