മുംബൈ: 90 ശതമാനം പ്രീമിയത്തില്‍ ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്ത ഓഹരിയാണ് ഹേമന്ത് സര്‍ജിക്കല്‍സിന്റെത്. 171 രൂപയിലായിരുന്നു ലിസ്റ്റിംഗ്. ഇഷ്യുവില 90 രൂപ.
ലിസ്റ്റിംഗിന് ശേഷം 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി പിന്നീട് 179.55 രൂപ ഭേദിച്ചു.ഇഷ്യുവിലയായ 85-90 രൂപയില്‍ നിന്നും 100 ശതമാനം വളര്‍ച്ച.
139 ശതമാനം അധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ട ഐപിഒയാണ് കമ്പനിയുടേത്. എന്‍ഐഐ വിഭാഗം (ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ )
203 ശതമാനം അധികവും ചെറുകിട നിക്ഷേപ വിഭാഗം 158 ശതമാനം അധികവും സബ്‌സ്‌ക്രൈബ് ചെയ്തു. സമാഹരിച്ച തുക 24.8 കോടി രൂപ.
2023 സാമ്പത്തികവര്‍ഷത്തില്‍ 111 കോടി രൂപ വരുമാനം നേടിയ കമ്പനിയുടെ എബിറ്റ മാര്‍ജിന്‍ 9.32 ശതമാനവും നികുതി കഴിച്ചുള്ള ലാഭ മാര്‍ജിന്‍ 7.01 ശതമാനവുമാണ്.