മുംബൈ: 250 ശതമാനം ഇടക്കാല ലാഭവിഹിതത്തിന്റെ റെക്കോര്‍ഡ് തീയതിയായി നവംബര്‍ 4 നിശ്ചയിച്ചിരിക്കയാണ് കെമിക്കല്‍ കമ്പനിയായ നവിന്‍ ഫ്‌ലൂറിന്‍. 2 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 5 രൂപയാണ് കമ്പനി ലാഭവിഹിതം നിശ്ചയിച്ചിരിക്കുന്നത്. നവംബര്‍ 17 നോ ശേഷമോ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.
സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ അറ്റ വരുമാനം 419 കോടി രൂപയാക്കാന്‍ കമ്പനിയ്ക്കായിരുന്നു. മുന്‍വര്‍ഷത്തെ 339 കോടിയില്‍ നിന്നുള്ള 24 ശതമാനത്തിന്റെ വളര്‍ച്ചയാണിത്. ഇബിറ്റ വാര്‍ഷികാടിസ്ഥാനത്തില്‍ 11 ശതമാനം ഉയര്‍ത്തി 84.2 കോടി രൂപയാക്കാനും സാധിച്ചു.
എന്നാല്‍ തുടര്‍ച്ചയായി നോക്കുമ്പോള്‍ 5 ശതമാനത്തിന്റെ കുറവാണ് ഇബിറ്റയിലുണ്ടായത്. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 9 ശതമാനവും തുടര്‍ച്ചയായി 22 ശതമാനവും കുറഞ്ഞ് 63.2 കോടി രൂപയായിട്ടുണ്ട്. 0.48 ശതമാനം ഉയര്‍ന്ന് 4,431 രൂപയിലാണ് വെള്ളിയാഴ്ച സ്റ്റോക്ക് ക്ലോസ് ചെയ്തത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 505.31 ശതമാനം ഉയര്‍ന്ന മള്‍ട്ടിബാഗര്‍ ഓഹരിയാണ് നവിന്‍ ഫ്‌ലൂറിന്റേത്.
3 വര്‍ഷത്തില്‍ 474.14 ശതമാനവും ഒരു വര്‍ഷത്തില്‍ 30.93 ശതമാനവും 2022 ല്‍ 4.93 ശതമാനവും ഉയര്‍ന്നു. 21,921.06 കോടി രൂപ വിപണി മൂല്യമുള്ള
നവീന്‍ ഫ്‌ലൂറിന്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് രാസ വ്യവസായത്തില്‍ ഏര്‍പ്പെടുന്ന ഒരു ലാര്‍ജ് ക്യാപ് കമ്പനിയാണ്.
സ്‌പെഷ്യാലിറ്റി ഫ്‌ലൂറോകെമിക്കല്‍സ് നിര്‍മ്മാതാക്കളില്‍ ഇന്ത്യയിലെ മുന്‍നിരക്കാരാണ്.
സൂറത്തിലും ദഹേജിലും ദേവാസിലും ഉല്‍പ്പാദന സൗകര്യങ്ങളുള്ള സ്ഥാപനം രാജ്യത്തെ ഏറ്റവും വലിയ സംയോജിത ഫ്‌ലൂറോകെമിക്കല്‍ കമ്പനിയാണ്.