ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബോണസ് ഓഹരിയും ലാഭവിഹിതവും പ്രഖ്യാപിച്ച് 2023 ലെ മള്‍ട്ടിബാഗര്‍

ന്യൂഡല്‍ഹി: 248.01 കോടി രൂപ വിപണി മൂല്യമുള്ള നെറ്റ്‌ലിന്‍ക്‌സ് ലിമിറ്റഡ് ടെലികോം വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറുകിട കമ്പനിയാണ്. 93ലധികം സ്ഥലങ്ങളില്‍, നേരിട്ട് സാന്നിധ്യമുണ്ട്. പൂര്‍ണ്ണമായും ഡിജിറ്റല്‍ മീഡിയ സൊല്യൂഷനുകള്‍ ഉപയോഗിച്ച് തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും ബിസിനസുകളെ പിന്തുണയ്ക്കുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഇടക്കാല ലാഭവിഹിതവും 1: 1 അനുപാതത്തില്‍ ബോണസ് ഇഷ്യുവും പ്രഖ്യാപിച്ചിക്കയാണ് ഇപ്പോള്‍ കമ്പനി. 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 0.40 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുള്ളത്. മാര്‍ച്ച് 17 ആണ് റെക്കോര്‍ഡ് തീയതി.

ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതി പിന്നീട് പ്രഖ്യാപിക്കും. ഡിസംബറിലവസാനിച്ച പാദത്തില്‍ 2.43 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ വരുമാനം. മുന്‍പാദത്തെ അപേക്ഷിച്ച് 11 ശതമാനം അധികം.

അറ്റാദായം 363 ശതമാനമുയര്‍ത്തി 0.47 കോടി രൂപയാക്കാനും സാധിച്ചു. നിലവില്‍ 216.35 രൂപയിലാണ് സ്റ്റോക്കുള്ളത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 169.09 ശതമാനമാണ് സ്‌റ്റോക്ക് വളര്‍ന്നത്. ഒരു വര്‍ഷത്തില്‍ 157.25 ശതമാനവും 2023 വര്‍ഷത്തില്‍ മാത്രം 102.01 ശതമാനവും ഉയര്‍ന്നു.

X
Top