കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇടക്കാല ലാഭവിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: 386.92 കോടി വിപണി മൂല്യമുള്ള സെര്‍വോടെക്ക് പവര്‍ സിസ്റ്റംസ് ലിമിറ്റഡ് ഇലക്ട്രിക് എക്യുപ്‌മെന്റ് വ്യവസായത്തിലുള്ള സ്‌മോള്‍ക്യാപ് കമ്പനിയാണ്. സോളാര്‍ ഉപകരണങ്ങള്‍, മെഡിക്കല്‍, ഊര്‍ജ്ജ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നു. ഇടക്കാല ലാഭവിഹിതവും ഓഹരി വിഭജനവും പ്രഖ്യാപിച്ചിരിക്കയാണ് കമ്പനി.

20 പൈസ ലാഭവിഹിതമാണ് വിതരണം ചെയ്യുക.10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഷെയറുകള്‍ 2 രൂപയുള്ള 5 ഓഹരികളാക്കി വിഭജിക്കും. ഫെബ്രുവരി 3 ആണ് ഓഹരി വിഭജനത്തിന്റെ റെക്കോര്‍ഡ് തീയതി.

മൂന്നാം പാദത്തില്‍ 83.2 കോടി രൂപയുടെ വില്‍പന നടത്താന്‍ കമ്പനിയ്ക്കായിരുന്നു. 3.87 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 261 ശതമാനം വര്‍ധനവ്.

വെള്ളിയാഴ്ച 181.95 രൂപയില്‍ ക്ലോസ് ചെയ്ത ഓഹരി, 2021 സെപ്തംബറിലെ ലിസ്റ്റിംഗിന് ശേഷം 622.02 ശതമാനം വളര്‍ന്നു. 2022 ല്‍ 75.88 ശതമാനവും 2023 ല്‍ ഇതുവരെ 12.38 ശതമാനവും നേട്ടമുണ്ടാക്കിയ സ്റ്റോക്ക് ആറ് മാസത്തെ കണക്കെടുത്താല്‍ 209.97 ശതമാനമാണ് ഉയര്‍ന്നത്.

X
Top