ന്യൂഡല്‍ഹി: 1:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണത്തിനൊരുങ്ങുകയാണ് ഇവാന്‍സ് ഇലക്ട്രിക് ലിമിറ്റഡ്. 13,72,000 ഓഹരികള്‍ ഇത്തരത്തില്‍ വിതരണം ചെയ്യും. റെക്കോര്‍ഡ് തീയതി പിന്നീട്.
2019 മെയ് മാസത്തില്‍ 52 രൂപയില്‍ ലിസ്റ്റ് ചെയ്ത ഓഹരിയാണ് ഇവന്‍സ് ഇലക്ട്രിക്ക് ലിമിറ്റഡിന്റേത്. ഇതിനോടകം 509 ശതമാനം വളര്‍ച്ച കൈവരിച്ചു. 3 വര്‍ഷത്തെ നേട്ടം 86 ശതമാനവും 1 വര്‍ഷത്തെ നേട്ടം 169.49 ശതമാനവും.
അതേസമയം 2023 ല്‍ 8.45 ശതമാനം താഴ്ചയാണ് വരിച്ചത്.ഇലക്ട്രിക് വ്യാവസായിക യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഇവാന്‍സ്. സ്റ്റാറ്റിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, ഷാഫ്റ്റുകള്‍, ബെയറിംഗ് ഹൗസുകള്‍, സ്റ്റേറ്റര്‍ ബോഡികള്‍, സ്ലിപ്പ് റിംഗ് മോട്ടോര്‍ റിവൈന്‍ഡുകള്‍ എന്നിവ പ്രധാന ഉത്പന്നങ്ങള്‍.
2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അറ്റാദായം 7 മടങ്ങ് വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തിനിടയില്‍ 372 സിഎജിആറിലാണ് ലാഭവളര്‍ച്ച.318 രൂപയിലായിരുന്നു വെള്ളിയാഴ്ചയിലെ ക്ലോസിംഗ്.