മുംബൈ: ചാഞ്ചാട്ടത്തിനിടയിലും ചൊവ്വാഴ്ച 5 ശതമാനം ഉയര്‍ന്ന ഓഹരിയാണ് നാച്ച്വറല്‍ ക്യാപ്‌സൂള്‍സിന്റേത്. കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 250 ശതമാനം ഉയരാനും ഓഹരിയ്ക്കായി. 450 കോടി രൂപ വിപണി മൂല്യമുള്ള, സ്‌മോള്‍ ക്യാപ്പ് കമ്പനിയായ നാച്ച്വറല്‍ ക്യാപ്‌സൂള്‍സ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്.
ഹാര്‍ഡ് ജെലാറ്റിന്‍ ക്യാപ്‌സ്യൂള്‍ ഷെല്ലുകള്‍, ഹാര്‍ഡ് സെല്ലുലോസ് ഷെല്ലുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഡോസേജ് ഫോമുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആധുനിക കാപ്‌സ്യൂള്‍ ഷെല്ലുകള്‍ നിര്‍മ്മിക്കുന്ന കമ്പനി, ക്ലയ്ന്റുകള്‍ക്ക് ടേണ്‍കീ പരിഹാരങ്ങള്‍ നല്‍കുന്നു. വന്‍കിട കമ്പനികള്‍ക്ക് വിവിധ എപിഐകള്‍ വാഗ്ദാനം ചെയ്യുന്നതും കമ്പനിയുടെ പ്രവര്‍ത്തനങ്ങളിലൊന്നാണ്.
ജൂണിലവസാനിച്ച പാദത്തില്‍ വില്‍പന വരുമാനം 72 ശതമാനം ഉയര്‍ത്തി 44.19 കോടി രൂപയാക്കി. അസംസ്‌കൃത വസ്തുക്കളുടെ വില കൂടുമ്പോഴും ഇബിറ്റ 118 ശതമാനം ഉയര്‍ന്ന് 9.36 കോടി രൂപയായതും ശ്രദ്ധേയമായി. ഉയര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടും പിഇ റേഷ്യോ കുറഞ്ഞാണിരിക്കുന്നത്.
മേഖലയുടെ പിഇ 29.07 ആണെന്നിരിക്കെ 26.08 പിഇ ആണ് കമ്പനി നിലനിര്‍ത്തുന്നത്. നിലവില്‍ എക്കാലത്തേയും ഉയരമായ 597നടുത്ത് 580 രൂപയിലുള്ള ഓഹരി ശരാശരി അളവുകളേക്കാള്‍ ട്രേഡ് ചെയ്യപ്പെടുന്നു. ഇത് സ്റ്റോക്കിലുള്ള താല്‍പര്യത്തെയാണ് കുറിക്കുന്നതെന്ന് വിദദ്ധര്‍ പറയുന്നു.
ദലാല്‍ സ്ട്രീറ്റ് ജേര്‍ണല്‍ വിലയിരുത്തുന്നത് പ്രകാരം, 20 ആഴ്ച കപ്പ് ആന്റ് ഹാന്‍ഡില്‍ പാറ്റേണില്‍ നിന്നും ഓഹരി ബ്രേക്ക് ഔട്ട് ആരംഭിച്ചിട്ടുണ്ട്. മറ്റ് മൊമന്റം ഓസിലേറ്ററുകളും ഓഹരിയില്‍ ബുള്ളിഷാണ്.