മുംബൈ: എക്‌സ് ബോണസാകുന്നതിന് മുന്നോടിയായി ഭാരത് ഗിയേഴ്‌സ് ലിമിറ്റഡ് (ബിജിഎല്‍) ഓഹരി 8 ശതമാനം താഴ്ന്നു. സെപ്തംബര്‍ 27 ചൊവ്വാഴ്ചയാണ് ഓഹരി എക്‌സ് ബോണസാകുന്നത്. നിലവില്‍ 209.10 രൂപയിലാണ് സ്റ്റോക്കുള്ളത്.
ബോണസ് ഓഹരി
1:2 അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുന്നത്. 2 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് ഒരു ഓഹരി ലഭ്യമാകും. കമ്പനി ഇതിനോടകം 51,18,353 ബോണസ് ഓഹരികള്‍ വിതരണം ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 28 ആണ് റെക്കോര്‍ഡ് തീയതി. നിലവില്‍ 10.23 കോടി രൂപ മൂല്യമുള്ള ഓഹരി മൂലധനം ബോണസ് വിതരണത്തോടെ 15.35 കോടി രൂപയാകും.
മള്‍ട്ടിബാഗര്‍ നേട്ടം
കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 374 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ഭാരത് ഗിയേഴ്‌സിന്റേത്. ഒരു വര്‍ഷത്തില്‍ 52 ശതമാനവും ഒരു മാസത്തില്‍ 18 ശതമാനവും ഉയര്‍ന്നു. സെപ്തംബര്‍ 16 ലെ 258.95 രൂപയാണ് 52 ആഴ്ച ഉയരം.
ഫെബ്രുവരിയില്‍ കുറിച്ച 120.65 രൂപ 52 ആഴ്ച താഴ്ചയുമാണ്. വാഹനഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ് ഭാരത് ഗിയേഴ്‌സ്.