ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 9 നിശ്ചയിച്ചിരിക്കയാണ് മള്‍ട്ടിബാഗര്‍ ഓഹരിയായ ജ്യോതി റെസിന്‍സ് ആന്‍ഡ് അഡ്‌ഹെസിവ്‌സ് ലിമിറ്റഡ്. 2:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഓഹരികള്‍ വിതരണം ചെയ്യുക. 10 രൂപ മുഖവിലയുള്ള ഒരു ഓഹരിയ്ക്ക് 2 ഓഹരികള്‍ ബോണസായി ലഭ്യമാകും.

1993ല്‍ സ്ഥാപിതമായ ജ്യോതി റെസിന്‍സ് ആന്‍ഡ് അഡ്‌ഹെസിവ്‌സ് ലിമിറ്റഡ് സിന്തറ്റിക് റെസിന്‍ പശകളുടെ നിര്‍മ്മാതാക്കളാണ്. മരം പശകളാണ് (വെളുത്ത പശ) ഇവര്‍ നിര്‍മ്മിക്കുന്നത്. യൂറോ 7000 എന്ന ബ്രാന്‍ഡ് നാമത്തില്‍ ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കുന്നു

റിപ്പോര്‍ട്ടുകള്‍ പ്രകാരം, റീട്ടെയില്‍ വിഭാഗത്തില്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന രണ്ടാമത്തെ മരം പശ ബ്രാന്‍ഡാണിത്. കൂടാതെ, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, കമ്പനി അതിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ്. നല്ല ലാഭ വളര്‍ച്ച രേഖപ്പെടുത്തുന്നതിനോടൊപ്പം കടം ഏതാണ്ട് പൂജ്യമാക്കാന്‍ ഇവര്‍ക്കായി.

ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ജ്യോതി റെസിന്‍സിനെ അവരുടെ നിരീക്ഷണ പട്ടികയില്‍ സൂക്ഷിക്കാമെന്ന് ദലാല്‍ സ്ട്രീറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ജേര്‍ണല്‍ പറഞ്ഞു. കമ്പനി ഉല്‍പ്പന്നങ്ങളുടെ വിപണി വിഹിതം വരും പാദങ്ങളില്‍ വര്‍ദ്ധിപ്പിക്കുമെന്നും അതോടെ ഓഹരികള്‍ നേട്ടം തുടരുമെന്നും റിപ്പോര്‍ട്ട് പറയുന്നു. വ്യാഴാഴ്ച ഓഹരി 5 ശതമാനം നേട്ടത്തില്‍ 3396.25 രൂപയിലാണ് ക്ലോസ് ചെയ്തത്.

1995 ജൂലൈ 14 ന് 15.50 രൂപ വിലയുണ്ടായിരുന്ന ഓഹരിആമ് നിലവില്‍ 3396.25 രൂപയില്‍ നില്‍ക്കുന്നത്. 21,811.29 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടമാണിത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 3,623.96 ശതമാനും ഒരു വര്‍ഷത്തില്‍ 337.29 ശതമാനവും ഉയരാന്‍ ഓഹരിയ്ക്കായി.

X
Top