ന്യൂഡല്‍ഹി: ബോണസ് ഓഹരി വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 22 നിശ്ചയിച്ചിരിക്കയാണ് ശുഭം പോളിസ്പിന്‍. 1:10 അനുപാതത്തിലാണ് ബോണസ് ഓഹരികള്‍ നല്‍കുന്നത്. 10 രൂപ മുഖവിലയുള്ള പത്ത് ഓഹരികള്‍ക്ക് അതേ വിലയിലുള്ള മറ്റൊരു ഓഹരി ലഭ്യമാക്കും.
ലാഭത്തില്‍ നിന്നുള്ള 1,10,20,000 രൂപയാണ് ഇതിനായി ചെലവഴിക്കുക. മോശം പ്രകടനമാണ് രണ്ട് ദിവസങ്ങളിലായി ഓഹരി കാഴ്ചവയ്ക്കുന്നത്. 5 ശതമാനം ഇടിവ് നേരിട്ട് ലോവര്‍ സര്‍ക്യൂട്ടിലെത്തിയ സ്റ്റോക്ക് നിലവില്‍ 138 രൂപയില്‍ ട്രേഡ് ചെയ്യുന്നു.
2012 ല്‍ സ്ഥാപിതമായ,ഗുജ്‌റാത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശുഭം പോളിപ്രൊപൈലിന്‍ മള്‍ട്ടിഫിലാമെന്റ് നൂല്‍ നിര്‍മ്മിക്കുന്ന കമ്പനിയാണ്. ഈയിടെ ഇവരുടെ 1,02,000 ഓഹരികള്‍ എഡി ഡൈനാമിക്‌സ് ഫണ്ട് വാങ്ങിയിരുന്നു. 215.05 നിരക്കിലുള്ള ഇടപാട് മൊത്തം 2.19 കോടി രൂപയുടേതാണ്.
മാത്രമല്ല, 1152 കിലോവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് ഗുജറാത്തില്‍ സ്ഥാപിച്ചെന്നും ഇതോടെ വൈദ്യുതി ചെലവ് ലഘൂകരിക്കാന്‍ സാധിക്കുമെന്നും കമ്പനി അറിയിച്ചു.
നാല് വര്‍ഷത്തില്‍ 562 ശതമാനത്തോളം ഉയര്‍ച്ച നേടിയ ഈ മള്‍ട്ടിബാഗര്‍ ഓഹരി മൂന്ന് വര്‍ഷത്തില്‍ 240 ശതമാനത്തിന്റെ നേട്ടമുണ്ടാക്കി.എന്നാല്‍ 2022 ല്‍ 16.52 ശതമാനത്തിന്റെ ഇടിവ് നേരിട്ടു.