ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ബോണസ് ഓഹരി വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: 109.18 കോടി രൂപയുടെ വിപണി മൂലധനമുള്ള ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് സണ്‍റൈസ് എഫിഷ്യന്റ് മാര്‍ക്കറ്റിംഗ്. ഐഇ 2, ഐഇ 3 ഗ്രേഡ് ഇന്‍ഡക്ഷന്‍ മോട്ടോറുകള്‍, വോം, ഹെലിക്കല്‍ ഗിയര്‍ ബോക്‌സുകള്‍, എല്‍ഇഡി ലൈറ്റിംഗ് ഫിറ്റിംഗുകള്‍, ഹൈഡ്രോളിക് ഓയില്‍, ഗിയര്‍ ഓയില്‍, തെര്‍മിക് ഫ്‌ലൂയിഡ് തുടങ്ങിയ എല്ലാത്തരം ലൂബ്രിക്കന്റുകളുടേയും വ്യാവസായിക പമ്പുകള്‍, കെമിക്കല്‍ പമ്പുകള്‍ എന്നിവയുടെയും വലിയ സ്റ്റോക്കുകള്‍ പരിപാലിക്കുന്നു.

ബോണസ് ഓഹരി വിതരണത്തിന്റെ റെക്കോര്‍ഡ് തീയതിയായി സെപ്തംബര്‍ 9 നിശ്ചയിച്ചിരിക്കയാണ് കമ്പനി. 1:1 അനുപാതത്തിലാണ് ബോണസ് ഓഹരി വിതരണം . അതായത് 10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 10 രൂപയുടെ ബോണസ് ലഭ്യമാക്കും.

97.79 കോടി രൂപയാണ് കമ്പനി ഒന്നാംപാദത്തില്‍ നേടിയ വരുമാനം. അറ്റാദായം 4.89 കോടി രൂപയില്‍ നിന്നും 8 കോടി രൂപയാക്കി. 217.05 രൂപയിലാണ് സ്റ്റോക്കുള്ളത്. ഒരു വര്‍ഷത്തെ താഴ്ചയില്‍ നിന്നും 150.97 ശതമാനം ഉയര്‍ന്നു.

52 ആഴ്ച ഉയരത്തില്‍ നിന്നും 29.56 ശതമാനം കുറവിലാണ് സ്‌റ്റോക്ക്.

X
Top