ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ലാഭവിഹിത വിതരണത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ച് മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: ലാഭവിഹിത വിതരണത്തിനുള്ള റെക്കോര്‍ഡ് തീയതിയായി ഓഗസ്റ്റ് 19 നിശ്ചയിച്ചിരിക്കയാണ് സോഫ്റ്റ് വെയര്‍ കമ്പനിയായ തന്‍ല പ്ലാറ്റ്‌ഫോംസ്. 1 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 6 രൂപ അഥവാ 600 ശതമാനം ലാഭവിഹിതമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്. 1995 ല്‍ സ്ഥാപിതമായ തന്‍ല പ്ലാറ്റ്‌ഫോംസ് 13636.32 കോടി മൂലധനമുള്ള, സ്‌മോള്‍ക്യാപ്പ് കമ്പനിയാണ്.

ജൂണ്‍പാദഅറ്റാദായം 100.4 കോടി രൂപയായും വരുമാനം 800.10 കോടി രൂപയായും കമ്പനി വര്‍ധിപ്പിച്ചിരുന്നു. 10,000 ശതമാനത്തിന്റെ വളര്‍ച്ച സ്വന്തമാക്കിയ ഓഹരിയാണ് തന്‍ലയുടേത്. 2014 മാര്‍ച്ചില്‍ വെറും 4.31 രൂപ വിലയുണ്ടായിരുന്ന ഓഹരിയാണ് നിലവില്‍ 748.50 രൂപയിലുള്ളത്.

2,096.75 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 43.74 ശതമാനം ഓഹരികള്‍ പ്രമോട്ടര്‍ കൈവശം വയ്ക്കുമ്പോള്‍ 14.83 ശതമാനം വിദേശ നിക്ഷേപകരും 1.4 ശതമാനം ആഭ്യന്തര നിക്ഷേപകരും കൈയ്യാളുന്നു.

X
Top