മുംബൈ: 350 ശതമാനം ലാഭവിഹിതത്തിന് റെക്കോര്‍ഡ് തീയതി നിശ്ചയിച്ചിരിക്കയാണ് നവിന്‍ ഫ്‌ലൂറിന്‍. ഓഹരിയൊന്നിന് 7 രൂപയാണ് കമ്പനി അവസാന ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 7 ആണ് റെക്കോര്‍ഡ് തീയതി.
ഓഗസ്റ്റ് 4 നോ അതിന് ശേഷമോ ലാഭവിഹിത വിതരണം പൂര്‍ത്തിയാക്കും.
അടുത്ത കാലത്ത് ഇന്ത്യന്‍ വിപണി ഉത്പാദിപ്പിച്ച മള്‍ട്ടിബാഗറുകളിലൊന്നാണ് നവിന്‍ ഫ്ലൂറിന്‍. 2023 ല്‍ കമ്പനി ഓഹരി 13 ശതമാനമാണ് ഉയര്‍ന്നത്. 6 മാസത്തില്‍ 5 ശതമാനം നേട്ടമുണ്ടാക്കിയ സ്റ്റോക്ക് ഒരു വര്‍ഷത്തില്‍ 20 ശതമാനവും ഉയര്‍ന്നു. എന്നാല്‍ 5 വര്‍ഷത്തെ നേട്ടം 550 ശതമാനമാണ്.
നാലാംപാദത്തില്‍ 697.1 കോടി രൂപയുടെ വില്‍പന വരുമാനമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 70 ശഥമാനം അധികം. അറ്റാദായം 75.15 കോടി രൂപയില്‍ നിന്നും 136.36 കോടി രൂപയായി.
നിലവില്‍ 4950 രൂപയുടെ റെക്കോര്‍ഡ് ഉയരത്തിലാണ് ഓഹരി.